|    Dec 10 Mon, 2018 3:58 am
FLASH NEWS

പറവണ്ണയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : 10th May 2018 | Posted By: kasim kzm

തിരൂര്‍: രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പേരുകേട്ട വെട്ടം പറവണ്ണയില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. കൂട്ടായി തേവര്‍ കടപ്പുറം സ്വദേശികളായ ഉണ്ണിയാപ്പന്റെ പുരക്കല്‍ സൗഫീര്‍ (25), പുളിങ്ങോട് അഫ്‌സാര്‍ (22) എന്നിവര്‍ക്കാണു വെട്ടേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. പറവണ്ണ റഹ്മത്ത് നഗര്‍ ബീച്ചില്‍ കൂട്ടുകാരോടൊപ്പം കിടക്കുകയായിരുന്ന ഇരുവരെയും ആയുധങ്ങളുമായെത്തിയ സംഘം അക്രമിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഘം വരുന്നത് കണ്ടതോടെ ബീച്ചില്‍ കിടന്നിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വീണ ഇരുവരെയും അക്രമികള്‍ വെട്ടുകയായിരുന്നു. കാലിലും കൈകളിലും വെട്ടേറ്റ് പരിക്കേറ്റ രണ്ടു പേരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തിനു പിന്നില്‍ മുസ്്‌ലിംലീഗാണെന്ന് സിപിഎം ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss