|    Sep 24 Mon, 2018 1:17 am
FLASH NEWS

പറവകള്‍ക്ക് വൃക്ഷങ്ങള്‍ സമര്‍പിച്ചു

Published : 11th January 2017 | Posted By: fsq

 

മട്ടാഞ്ചേരി: മരങ്ങളും അവയിലെ കായ്ഫലങ്ങളും പറവകള്‍ക്ക് മാത്രമായി എന്ന പദ്ധതിയുടെ സമര്‍പണ ചടങ്ങ് നടത്തി. കൊച്ചിയിലെ സര്‍ക്കാര്‍ ഓഫിസുകളിലും പൊതുസ്ഥലങ്ങളിലുമായി പതിനേഴ് വൃക്ഷങ്ങളാണ് ഇതിനായി ജൈന്‍ ഫൗണ്ടേഷന്‍ നട്ടുപിടിപ്പിച്ചിരുന്നത്. ഞാവല്‍, പേര, സപ്പോട്ട, മാവ്, ചാമ്പ എന്നിവയാണ് നട്ടുപിടിപ്പിച്ചത്. വൃക്ഷങ്ങള്‍ പലതും ഇതിനകം പൂത്ത് ഫലം വിളഞ്ഞു. മരങ്ങളില്‍ ഫലങ്ങള്‍ പറവകള്‍ക്ക് എന്ന് ബോര്‍ഡ് സ്ഥാപിച്ചു. സമീപ പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെ സഹകരിപ്പിച്ചുകൊണ്ടായിരുന്നു പദ്ധതി തുടങ്ങിയത്. പറവകള്‍ക്ക് മാത്രമായി എന്നത് കണക്കിലെടുത്ത് പൊതുസ്ഥലത്തായിട്ടുപോലും ഒരു ഫലം പോലും ആരും പറിച്ചിട്ടില്ല. നാട്ടുകാരും വിദ്യാര്‍ഥികളും ബിനാലേയിലെ വിദേശ കലാകാരന്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും സമര്‍പണ ചടങ്ങില്‍ പങ്കെടുത്തു. ഡോ. പി എച്ച് നിസ സമര്‍പണ ചടങ്ങ് ഉദ്ഘാടനംചെയ്തു. ഫൗണ്ടേഷന്‍ ഡയറക്ടര്‍ മുകേഷ് ജൈന്‍ അധ്യക്ഷതവഹിച്ചു. എം എം സലീം, എന്‍ കെ എം ഷരീഫ്, സലീം ഷുക്കൂര്‍ സേട്ട്, വി ഡി മജീന്ദ്രന്‍, ഭാവന മുകേഷ്, സുല്‍ഫത്ത് ബഷീര്‍, എന്‍ എ ഹുസൈന്‍, ഡസ്മണ്ട് സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്ക് കുരുവി കൂടുകള്‍, പറവകള്‍ക്ക് വെള്ളം നല്‍കാനുള്ള മണ്‍ചട്ടികള്‍, വൃക്ഷ തൈകള്‍ എന്നിവയുടെ വിതരണവും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss