|    Oct 19 Fri, 2018 12:08 pm
FLASH NEWS

പറളിയില്‍ ക്ഷീര ഗ്രാമം പദ്ധതിക്ക് പതിനാലിന് തുടക്കമാവും

Published : 13th September 2017 | Posted By: fsq

 

പാലക്കാട്:  ക്ഷീരവികസനവകുപ്പ് നടപ്പാക്കുന്ന ഒരു കോടിയുടെ ക്ഷീരഗ്രാമം പദ്ധതി കോങ്ങാട് നിയോജകമണ്ഡലത്തിലെ പറളി പഞ്ചായത്തില്‍ പതിനാലിന് തുടക്കമാകുമെന്ന് കെ വി വിജയദാസ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് പറളി പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷീരവികസനവകുപ്പ് മന്ത്രി  കെ രാജു ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ഏബ്രഹാം ടി ജോസഫ് മുഖ്യപ്രഭാഷണം നടത്തും.   ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങും ഉത്പാദന വളര്‍ച്ചക്കും സഹായിക്കുന്നതിനുമാണ് ഈ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പറളിപഞ്ചായത്തില്‍ 500 ഓളം വരുന്ന ക്ഷീര കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം പ്രയോജനം ലഭിക്കും. പാലക്കാട് ബ്ലോക്കില്‍ 22 ക്ഷീര സംഘങ്ങളിലൂടെ 2100 ഓളം കര്‍ഷകരില്‍ നിന്ന് 13,500 ലിറ്ററാണ് നിലവില്‍ ശരാശരി പ്രതിദിന സംഭരണം. പറളി പഞ്ചായത്തില്‍ മൂന്ന് ക്ഷീരസംഘങ്ങളില്‍ നിന്നും 500 ഓളം കര്‍ഷകരില്‍ നിന്നുമായി 1600 ഓളം ലിറ്ററോളം പാല്‍ സംഭരിച്ചു വരുന്നു. 25 ശതമാനത്തോളം പാല്‍ഉത്പാദന വര്‍ധനവ് പറളി പഞ്ചായത്തില്‍ മാത്രം സാധ്യമാക്കുന്നതിന് ക്ഷീരഗ്രാമപദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെ വി വിജയദാസ് എം എല്‍ എ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പറളി പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ഗിരിജ, ഡെപ്യൂട്ടി ഡയറക്ടര്‍ പി എ ബീന,  ക്ഷീരവികസന ഓഫീസര്‍ എന്‍ ബിന്ദു പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss