|    May 22 Mon, 2017 9:18 pm
FLASH NEWS

പറമ്പില്‍കടവ് എംഎഎംയുപി സ്‌കൂളില്‍ സമഗ്ര വിദ്യാഭ്യാസ പരിപാടിക്ക് തുടക്കം

Published : 25th August 2016 | Posted By: SMR

പറമ്പില്‍ ബസാര്‍: മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ യുപി സ്‌കൂളില്‍ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി സമഗ്രവിദ്യാഭ്യാസ പരിപാടി ‘ സമത- 2016’ പദ്ധതിക്ക് തുടക്കമായി. പഠനനിലവാരത്തില്‍ കുട്ടികളെ ഒരു പടികൂടി മുന്നോട്ടെത്തിക്കുന്നതരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
എല്ലാ ശനിയാഴ്ചകളിലും ഈ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ക്ലാസ് നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ സമഗ്രവളര്‍ച്ചയില്‍ രക്ഷിതാക്കള്‍ക്കുള്ള പങ്ക് വിശദീകരിച്ചുകൊണ്ട് കുട്ടികളുടെ പഠന-വ്യക്തിത്വ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ പഠനക്ലാസും നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ സമൂഹം കെട്ടിപ്പടുക്കുന്നതിനും സാന്ത്വന പരിപാലന പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പൊതുസമൂഹവും കൈകോര്‍ക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ഥിച്ചു. സ്‌കൂള്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കുരുവട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.
അക്കാദമിക് സ്‌കില്‍ പ്രമോട്ടര്‍ എ ഷാജല്‍ രക്ഷിതാക്കള്‍ക്കുള്ള ക്ലാസെടുത്തു. കുരുവട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ഷൈജു ആരോഗ്യബോധവല്‍ക്കരണക്ലാസും നടത്തി. അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റ് പി സി സന്തോഷ്‌കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് എം അനില്‍കുമാര്‍, പി രജീഷ്‌കുമാര്‍, പ്രധാനാധ്യാപകന്‍ സി കെ വിനോദ്കുമാര്‍, സി കെ വല്‍സരാജ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day