|    Jul 24 Mon, 2017 2:28 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പറമ്പിക്കുളം കടുവാസങ്കേതത്തില്‍ ചിത്രശലഭ സര്‍വേ

Published : 14th October 2016 | Posted By: SMR

കൊല്ലങ്കോട് (പാലക്കാട്): പറമ്പിക്കുളം കടുവാസങ്കേതത്തില്‍ ഈ വര്‍ഷത്തെ ചിത്രശലഭ സര്‍വേ നടന്നു. വയനാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫേണ്‍സ് നാച്വറലിസ്റ്റ് സൊസൈറ്റിയുടെയും പറമ്പിക്കുളം ടൈഗര്‍ ക ണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിലാണ് സര്‍വേ പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ വര്‍ഷത്തെ സര്‍വേയി ല്‍ തിരിച്ചറിഞ്ഞ 178 ഇനം ചിത്രശലഭങ്ങള്‍ക്കു പുറമേ ഇത്തവണ പുതിയ 28 ഇനങ്ങളെക്കൂടി കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. മൊത്തം 206 ഇനം ചിത്രശലഭങ്ങളാണ് ഇപ്പോള്‍ പറമ്പിക്കുളത്തുള്ളത്. സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നായെത്തിയ 70ഓളം വിദഗ്ധര്‍ക്കു പുറമേ വനംവകുപ്പ് ഉദ്യോഗസ്ഥരും സര്‍വേയില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക