|    Mar 23 Thu, 2017 3:55 am
FLASH NEWS

പറമ്പിക്കുളം- ആളിയാര്‍ കരാര്‍പുനരവലോകന ചര്‍ച്ചകള്‍ക്ക് അനുകൂല നിലപാടുമായി തമിഴ്‌നാട്

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: തമിഴ്‌നാടുമായുള്ള പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുനരവലോകനം ചെയ്യുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നതിന് അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയതായും തമിഴ്‌നാട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
അന്തര്‍സംസ്ഥാന നദീജലകരാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുന്നതില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് അയല്‍ സംസ്ഥാനങ്ങളുമായി തുടര്‍ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകളാണ് സംസ്ഥാനം ആരായുന്നത്. കരാര്‍വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കരാര്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹമായ വെള്ളം ലഭ്യമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബിഡി ദേവസ്സിയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. 1958 നവംബര്‍ 9 മുതല്‍ പ്രാബല്യത്തോടെ 1970 മെയ് 29ന് കേരളവും തമിഴ്‌നാടും ഒപ്പുവച്ച പി-എ-പി കരാര്‍ വ്യവസ്ഥ അനുസരിച്ച് ഉഭയകക്ഷി സമ്മതപ്രകാരം വ്യവസ്ഥകള്‍ ഓരോ 30 വര്‍ഷത്തെയും അനുഭവത്തിന്റെ വെളിച്ചത്തില്‍ പുനരവലോകനം ചെയ്യാം. കരാറിന്റെ കാലാവധിയെ സംബന്ധിച്ച് ഇതില്‍ പരാമര്‍ശമില്ല. കരാര്‍ പുനരവലോകനം ചെയ്യുന്നതിനുള്ള നടപടികള്‍ കേരളം 1988ല്‍ തന്നെ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 88 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തില്‍ ഉദ്യോഗസ്ഥതലത്തിലും മുഖ്യമന്ത്രിതലത്തിലും മന്ത്രിതലത്തിലും നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അധികജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ധാരണയിലെത്താന്‍ കഴിഞ്ഞില്ല.
കരാര്‍പ്രകാരം ചാലക്കുടി നദീതടത്തില്‍നിന്നും ഓരോ ജലവര്‍ഷവും 12.3 ടിഎംസി ജലം കേരളത്തിന് അവകാശപ്പെട്ടതാണ്. ഇത് ഷാളയാര്‍ പവര്‍ഹൗസില്‍ അളന്നു പുറത്തുവിടേണ്ടതാണെന്നും കേരളത്തിന് അവകാശപ്പെട്ട ജലം തമിഴ്‌നാട് വിട്ടുനില്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

(Visited 41 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക