|    Mar 26 Sun, 2017 7:16 am
FLASH NEWS

പറമ്പിക്കുളം-ആളിയാര്‍ കരാര്‍പ്രകാരം ജലം വിട്ടുതരണം: മന്ത്രി

Published : 9th October 2016 | Posted By: SMR

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ കരാര്‍പ്രകാരം ലഭിക്കേണ്ട ജലം കേരളത്തിന് ലഭ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജലവിഭവമന്ത്രി മാത്യു ടി തോമസ് കേന്ദ്രജലവിഭവ മന്ത്രിക്കും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും കത്തയച്ചു.
കേന്ദ്രജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതിക്കും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി എടപ്പടി കെ പളനി സാമിക്കുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം മന്ത്രി കത്തയച്ചത്.
കരാറനുസരിച്ച് കേരളത്തിന് ലഭിക്കേണ്ട ജലം കൃത്യമായി ലഭ്യമാക്കാനും തമിഴ്‌നാടിന്റെ ഭാഗത്തുള്ള ഷോളയാറിലെ പവര്‍ ഹൗസ് പ്രവര്‍ത്തിപ്പിക്കാനും നടപടി സ്വീകരിക്കണമെന്നും മന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

(Visited 57 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക