|    Jan 19 Thu, 2017 10:45 pm
FLASH NEWS

പറപ്പൂരില്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു ; അഞ്ചുലക്ഷം രൂപയുടെ നഷ്ടം

Published : 7th October 2016 | Posted By: Abbasali tf

പറപ്പൂര്‍: ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് പറപ്പൂരില്‍ വന്‍തോതില്‍ കൃഷി നശിപ്പിച്ചു. 5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു. തോളൂര്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീയുടെ കീഴിലുള്ള നന്‍മ ജെഎല്‍ജി ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവന്റെ സഹായത്തോടെ കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി നടത്തിവരുന്ന പാട്ടകൃഷിയാണ് കഴിഞ്ഞ ദിവസം വ്യാപകമായി നശിപ്പിച്ചത്. വിളവെടുക്കാറായ കൂര്‍ക്ക, ചേന, കൊള്ളി, പയര്‍, വെണ്ട യ്ക്ക, കുമ്പളം തുടങ്ങി അഞ്ചേക്കര്‍ സ്ഥലത്തെ കൃഷിയാണ് ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് നശിപ്പിച്ചത്. 9 ലക്ഷം രൂപ ചിലവു ചെയ്ത് നിര്‍മിച്ച പോളിഹൗസും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ആലുവ വെളിയത്തുനാട് രാമേന്ദ്രന്‍നായര്‍ മകന്‍ മനോജിന്റെ കൃഷിസ്ഥലത്താണ് പാട്ടകൃഷി ചെയ്തിരുന്നത്. 2013 മുതല്‍ 2018 വരെയാണ് പാട്ടകൃഷി കരാര്‍ നിലവിലുള്ളത്. സ്ഥലം ഉടമയായ മനോജിനെതിരേ സിഡിഎസ് ചെയര്‍പേഴ്‌സന്‍ സതീദാസും സെക്രട്ടറി ലത യും  പേരാമംഗലം പോലിസില്‍ പരാതി നല്‍കി. എന്നാല്‍ പേലിസ് പ്രാഥമിക അന്വേഷണം പോലും നടത്താന്‍ തയ്യാറായല്ല.  ഇതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്.കഴിഞ്ഞ കര്‍ഷകദിനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച കര്‍ഷക തൊഴിലാളിക്കുള്ള ശ്രമശക്തി അവാര്‍ഡ് ജേതാവാണ് സംഘം സെക്രട്ടറി എസ് എസ് ലത. വില്‍പ്പനയ്ക്കായി വച്ചിരുന്ന കാര്‍ഷികോല്‍പന്നങ്ങളും പറമ്പില്‍ നിന്നും മോഷണം പോയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കാര്‍ഷികവിളകള്‍ നശിപ്പിച്ചിട്ട് പോലിസ് നടപടി സ്വീകരിക്കാത്തതില്‍ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ലൈജു സി എടക്കളത്തൂര്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ വിള നശിപ്പിച്ച കൃഷിസ്ഥലം സന്ദര്‍ശിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാ ന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സി വി കുര്യാക്കോസ്, തോളൂര്‍ ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സി വി ഡേവീസ്, ലിസ ഫ്രാന്‍സിസ്, സിഡിഎസ് ചെയര്‍പേഴ്‌സന്‍ സതീദാസ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി കെ ഫ്രാന്‍സിസ് എന്നിവരോടൊപ്പമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥലം സന്ദര്‍ശിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക