|    Oct 23 Mon, 2017 8:40 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പറന്നു ഫിനിഷിങ്! ഷോണെ മില്ലെര്‍ക്ക് സ്വര്‍ണമെഡല്‍

Published : 17th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഓടി ഫിനിഷിങ് ലൈന്‍ മറികടക്കാന്‍ കഴിയില്ലെന്നു മനസ്സിലായ താരം പറന്നു ഫിനിഷിങ് ലൈന്‍ തൊട്ടു. ഫിനിഷിങ് വിവാദമായെങ്കിലും മല്‍സരഫലം വന്നപ്പോള്‍ ബഹാമസ് താരം ഷോണെ മില്ലര്‍ തന്നെ ജേതാവായി. വനിതാവിഭാഗം 400 മീറ്റര്‍ ഫൈനലിലായിരുന്നു വിവാദമുയര്‍ത്തിയ ഡൈവിങ് ഫിനിഷ്. കടുത്ത മല്‍സരം നടന്ന 400 മീറ്ററില്‍ അമേരിക്കയുടെ അലിസണ്‍ ഫെലിക്‌സിനെ മറികടക്കാനായിരുന്നു മില്ലര്‍ ഡൈവ് ചെയ്ത് ഫിനിഷിങ് ലൈനില്‍ തൊട്ടത്.
ആരാണു വിജയി എന്നു കാണികള്‍ അമ്പരന്നു നില്‍ക്കെയാണു മില്ലര്‍ വിജയിയായെന്ന പ്രഖ്യാപനമെത്തിയത്. മികച്ച വ്യക്തിഗത സമയം കൂടിയായ 49.44 സെക്കന്‍ഡ് കുറിച്ചായിരുന്നു മില്ലറുടെ അസാധാരണ പ്രകടനം. രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ട ഫെലിക്‌സ് 49.51 സെക്കന്‍ഡിലായിരുന്നു ഫിനിഷ് ചെയ്തത്. ജമൈക്കന്‍ താരം ഷെറീക്കാ ജാക്‌സണ്‍ വെങ്കലം നേടി.
ഒരുനിമിഷം നേടിയെന്നുറച്ച സ്വര്‍ണം കൈവിട്ടു പോയതില്‍ അതിയായ ദുഃഖമുണ്ടെന്നായിരുന്നു രണ്ടാംസ്ഥാനക്കാരിയായ അലിസണ്‍ ഫെലിക്‌സിന്റെ പ്രതികരണം. തന്റെ അഞ്ചാമത് ഒളിംപിക്‌സ് സ്വര്‍ണമാണ് ഫെലിക്‌സിന് നഷ്ടമായത്. എന്നാല്‍ ഇത്തരമൊരു ഫിനിഷിങ് മുന്‍കൂട്ടി തീരുമാനിച്ചതല്ലെന്നും അപ്പോഴത്തെ തോന്നല്‍ മാത്രമാണു പിന്നിലെന്നുമാണു ഷോണെ മില്ലെറുടെ പ്രതികരണം.
അതേസമയം ഫലപ്രഖ്യാപനത്തില്‍ ആശയക്കുഴപ്പമില്ലെന്നും അന്താരാഷ്ട്ര നിയമപ്രകാരം ആദ്യം ഫിനിഷിങ് ലൈനില്‍ തൊട്ടയാളെന്ന നിലയിലാണു മില്ലറെ വിജയിയാക്കിയതെന്നും അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റി വിശദീകരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക