|    Jul 23 Sun, 2017 10:17 am

പറത്താനം ടാങ്കര്‍ അപകടം: ജോയി രക്ഷകനായി; കൈപ്പിടിയില്‍ ഒതുങ്ങിയത് ഒരു ജീവന്‍

Published : 10th November 2015 | Posted By: SMR

മുണ്ടക്കയം: മുണ്ടക്കയം പറത്താനം റോഡില്‍ ഉണ്ടായ ടാങ്കര്‍ അപകടത്തില്‍ ജോയിയുടെ കൈപ്പിടിയില്‍ ഒതുങ്ങിയത് ഒരു ജീവന്‍. വീട്ടു മുറ്റത്തു വിശ്രമിക്കുന്നതിനിടയില്‍ റോഡില്‍ ഭീമമായ ശബ്ദം കേട്ടാണു ജോയി റോഡിലേക്ക് ഓടിയിറങ്ങിയത്.
അപ്പോഴേക്കും റോഡില്‍ നിന്നു ടാങ്കര്‍ ലോറി അമിത വേഗതയില്‍ എത്തി എതിര്‍ദിശയില്‍ നിന്നു എത്തിയ കാറിനെ ഇടിച്ച് തെറിപ്പിച്ചിരുന്നു. അപകടത്തിനിടയാക്കിയ ടാങ്കര്‍ വന്നു നിന്നത് ജോയിയുടെ വീടിന്റെ ഇരുപതടി മാത്രം അകലെ. അപകടം കണ്ട് ഒരു നിമിഷം ജോയി പകച്ചെങ്കിലും ധൈര്യം സംഭരിച്ച് ലോറിക്കരികിലേക്ക് ഓടിയെത്തുകയായിരുന്നു.
കയറിയപ്പോഴേക്കും സമീപവാസികളും സ്ഥലത്തെത്തിയിരുന്നു. ലോറിയില്‍ നിന്നു തെറിച്ചു വീണ ക്ലീനറെ സമീപവാസികള്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ജോയി ലോറിയ്ക്കുള്ളിലേക്കു കയറി.
കാബിന്‍ വലിച്ചകത്തി ഡ്രൈവര്‍ റെജിമോനെ എടുത്ത് സമീപത്തു കിടന്ന ഓട്ടോയില്‍ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. റെജിമോന്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക