|    Dec 17 Mon, 2018 11:41 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പറഞ്ഞെഴുതിക്കൊടുത്ത അഭിമുഖം അഴിമതി മറയ്ക്കില്ലെന്ന് കോണ്‍ഗ്രസ്‌

Published : 14th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഡാസോ സിഇഒയുടെ അഭിമുഖം ആജ്ഞാനുസരണമുള്ളതും പടച്ചുണ്ടാക്കിയ കള്ളങ്ങളുമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. ഇവകൊണ്ടൊന്നും റാഫേല്‍ അഴിമതി ഒളിച്ചുവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ ആനുകൂല്യങ്ങള്‍ പറ്റിയ കുറ്റാരോപിതരുടെ പ്രസ്താവനകള്‍ക്ക് ഒരു വിലയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ സത്യം പുറത്തു വരും. കെട്ടിചമച്ച വിശദീകരണങ്ങളല്ല, സത്യസന്ധമായ അന്വേഷണമാണ് രാജ്യത്തിന് വേണ്ടത്. ബിജെപി സര്‍ക്കാരും ഡാസോ കമ്പനിയും തമ്മിലുള്ള ഒത്തു കളിയും മോദിയും എറിക് ട്രാപ്പിയറും തമ്മിലുള്ള പിആര്‍ സ്റ്റണ്ടുമാണ് സിഇഒയുടെ അഭിമുഖമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ഡാസോ കമ്പനി തലവന്‍ പറയുന്നത് കള്ളമാണെന്ന് നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.
റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സ് ലിമിറ്റഡ്, ഡാസോ നിക്ഷപം വഴി 284 കോടിയുടെ ഭൂമി വാങ്ങി. ഒരു രൂപ പോലും ലാഭമുണ്ടാക്കാത്ത കമ്പനിയില്‍ നിന്ന് എന്തിനാണ് ഇത്രയും വലിയ തുകയുടെ നിക്ഷേപം നടത്തിയതെന്നുമായിരുന്നു രാഹുല്‍ ചോദിച്ചത്.
മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി, ഒമ്പത് ലക്ഷവും, പത്തര ലക്ഷവും വീതം നഷ്ടം ഉണ്ടാക്കിയ ഒരു കമ്പനിയില്‍ എന്ത് കൊണ്ട് ഡാസോ പണം നിക്ഷേപിച്ചുവെന്ന കാര്യം വ്യക്തമല്ലെന്നും ഏവിയേഷന്‍ മേഖലയുമായി ഒരു ബന്ധവും ഇല്ലാത്ത, ഒരു കമ്പനിയിലാണ് അവര്‍ വന്‍ തുക നിക്ഷേപം നടത്തിയതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss