|    Jul 22 Sat, 2017 4:21 pm
FLASH NEWS

പറക്കുളത്തെ കുടുംബശ്രീ തൊഴില്‍ പരീശിലന കേന്ദ്രം നോക്കുകുത്തി

Published : 15th July 2017 | Posted By: fsq

 

ആനക്കര: പറക്കുളത്തെ ജില്ലാ പഞ്ചായത്ത് നിര്‍മിച്ച കുടുംബശ്രീ തൊഴില്‍ പരിശിലന കേന്ദ്രം നോക്കുകുത്തി. ഇതിനായി കെട്ടിടമുണ്ടാക്കിയത് പാഴായ നിലയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജില്ലാ പഞ്ചായത്ത് നിര്‍മിച്ച കെട്ടിടമിപ്പോള്‍ കാട് പിടിച്ച് നശിക്കുകയാണ്.  ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെയുളളവയില്‍ പുതിയ ഭരണ സമിതി നിലവില്‍ വന്നപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അബ്ദുല്‍ കരീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി എം പുഷ്പജ, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ എന്നിവരടക്കം സ്ഥലം സന്ദര്‍ശിച്ചിരുന്നു.ഈ കെട്ടിടത്തില്‍  തൊഴില്‍ പരിശീലനകേന്ദ്രം തുറക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സ്ഥലം സന്ദര്‍ശിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും.  തുടര്‍ നടപടി ഉണ്ടായില്ലെന്നുമാത്രം.പറക്കുളം കുന്നിലെ ചേക്കോട് റോഡരികിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.കെട്ടിടത്തിന്റെ  പരിസരം ഇപ്പോള്‍ കാടുമൂടിയ നിലയിലാണ്. കെട്ടിടം സ്വകാര്യ വ്യക്തികള്‍ക്ക്്് കച്ചവടം ചെയ്യാന്‍ കൊടുക്കുകയാണങ്കില്‍  കെട്ടിടം നശിക്കില്ലായിരുന്നു.ഇപ്പോള്‍ കെട്ടിടത്തിന്റെ ഷട്ടറുകള്‍ അടക്കം തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്.എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വഃ ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം അബ്ദുല്‍ കരീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം പുഷ്പജ, കപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ എന്നിവര്‍ തൊഴില്‍ പരിശീലനകേന്ദ്രം തുറക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു.കെട്ടിടത്തിന്റ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടെങ്കിലും അതിന് യുദ്ധകാലടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാരിയും ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗത്ത്‌നിന്നുളള സഹായം പുഷ്പജയും കപ്പൂര്‍ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കുമെന്ന് സിന്ധു മാവറയും പറഞ്ഞിരുന്നു. വര്‍ഷം ഒന്നു കഴിഞ്ഞിട്ടും കെട്ടിടം പഴയതുപോലെ കാടുമൂടികിടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കെട്ടിടത്തിന്റെ മുന്‍വശത്തെ പൊന്തക്കാടുകള്‍ വെട്ടിമാറ്റിയതൊഴിച്ചാല്‍ വേറൊരു പ്രവര്‍ത്തനങ്ങളും ഇവിടെ നടന്നിട്ടില്ല. പ്രവര്‍ത്തനം ആരംഭിക്കുകയാണെങ്കില്‍ നിരവധി സ്ത്രീകള്‍ക്ക് തൊഴില്‍ പരിശിലനം നേടാന്‍ കഴിയുമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക