|    Jul 20 Fri, 2018 6:05 pm
FLASH NEWS

പറക്കുളം-കുണ്ട്കാട് റോഡ് തകര്‍ന്നു

Published : 11th September 2017 | Posted By: fsq

 

ആനക്കര: പറക്കുളം കുണ്ടുകാട് ഐഎച്ച്ഡിപി റോഡ് തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് കാലം കഴിഞ്ഞു. വാര്‍ഡ് മെംബറോ പഞ്ചായത്ത് അധികൃതരോ ഇതുവഴി  വന്ന് ദുരിതമൊന്നു കാണണമെന്നാണ്  കുണ്ടുകാട് നിവാസികളുടെ ആവശ്യം. വോട്ട് അഭ്യര്‍ത്ഥിച്ച് എല്ലാവരും വരുമെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പിന്നെ ഈ വഴി മറന്ന നിലയിലാണ്. പറക്കുളം എംആര്‍ സ്‌കൂളിന് സമീപത്ത് നിന്ന് ആരംഭിച്ച് കുണ്ടുകാട് ഹരിജന്‍ കോളനി വഴിയുളള റോഡ് പിന്നീട് പറക്കുളം ഏജെബി സ്‌കൂളിന് സമീപത്ത് കൂടി പോകുന്ന റോഡിലാണ് ചെന്ന് ചേരുന്നത്. ഈ റോഡിന് സമീപത്തായി പത്തോളം എസ്‌സി വിഭാഗവും മറ്റ് വിഭാഗങ്ങളും താമസിക്കുന്നുണ്ട്. 2005 ലാണ് റോഡിന്റെ ചെങ്കുത്തായ 50 മീറ്റര്‍ ദുരത്ത് മെറ്റലിട്ടത്. തകര്‍ച്ച് തുടങ്ങിയിട്ടും അന്ന് മെറ്റലിങ്  നടത്തിയ ഭാഗം ടാറിങ്ങ് നടത്താല്‍ കപ്പൂര്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല. വാര്‍ഡ് മെംബറുടെ പിടിപ്പ് കേടാണ് പണി നടക്കാതിരിക്കാന്‍ കാരണമെന്ന് നാട്ടൂര്‍ കുറ്റപ്പെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss