|    Mar 23 Thu, 2017 3:53 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പറക്കുന്ന കണ്ണാശുപത്രിയുമായി ഖത്തര്‍

Published : 21st July 2016 | Posted By: sdq

ദോഹ: കാഴ്ചയില്ലാത്തവരെ ചികില്‍സിക്കാന്‍ പദ്ധതിയുമായി ഖത്തര്‍. പറക്കുന്ന കണ്ണാശുപത്രി ലണ്ടനില്‍ സജ്ജമായി. കണ്ണില്ലാത്തവര്‍ക്ക് കാഴ്ച എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഖത്തര്‍ കാഴ്ച ഉണ്ടാക്കുന്നു എന്ന പദ്ധതിയുടെ ഭാഗമായി ഖത്തര്‍ വികസന നിധിയും (ക്യുഡിഎഫ്.) ലണ്ടനിലെ ഓര്‍ബിസ് ഫൗണ്ടേഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ കാഴ്ചത്തകരാറുകള്‍ നേരിടുന്ന ലക്ഷക്കണക്കിന് കുട്ടികളെ നിറങ്ങളുടെ ലോകത്തേക്ക് പറന്നുയരാന്‍ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വിമാനത്തിനുള്ളില്‍ എല്ലാവിധ ആധുനിക സൗകര്യത്തോടും കൂടിയ ശസ്ത്രക്രിയാ മുറി സജ്ജീകരിച്ചിട്ടുണ്ട്. അതിനുള്ളില്‍ നടക്കുന്ന ശസ്ത്രക്രിയ തല്‍സമയം ലോകം മുഴുവന്‍ ത്രിമാന സാങ്കേതിക മികവോടെ സംപ്രേഷണം ചെയ്യാനും കഴിയും. ആശുപത്രി, അത്യാഹിത ചികില്‍സാ മുറി, പഠന മുറി, നിരീക്ഷണ മുറി എന്നിവയും വിമാനത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ലണ്ടനിലെ റോയല്‍ എയര്‍ഫോഴ്സ് ക്ലബിലാണ് കഴിഞ്ഞ ദിവസം പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. രാജകുമാരി സോഫി റേസ് ജോണ്‍സ്, യുകെ യിലെ ഖത്തര്‍ സ്ഥാനപതി യൂസുഫ് ബിന്‍ അലി അല്‍ ഖാദര്‍ സംബന്ധിച്ചു. ഖത്തര്‍ സ്ഥാനപതിക്ക് വിമാനത്തിന്റെ മാതൃക ഒര്‍ബിസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പീറ്റര്‍ ഹിക്സണ്‍ സമ്മാനിച്ചു. ഫൗണ്ടേഷന്റെ പദ്ധതിയുമായി കൈകോര്‍ത്തതില്‍ നന്ദി അറിയിക്കുകയും ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ട കുട്ടികള്‍ ഖത്തറിന്റെ സഹായത്തോടെ വെളിച്ചവും നിറവും അറിയുമെന്നും അവരുടെ മുഖത്ത് വിടരുന്ന ചിരിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതിന് ഖത്തറിന് അഭിമാനിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

(Visited 90 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക