|    Jul 25 Tue, 2017 2:17 am
FLASH NEWS

പര മതവിദ്വേഷത്തിനെതിരേ കേസ്; നടപടി ഏകപക്ഷീയമാവാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം: സോളിഡാരിറ്റി

Published : 8th October 2016 | Posted By: Abbasali tf

കോഴിക്കോട്: പര മതവിദ്വേഷ പ്രചാരണം ആരോപിച്ച് പോലിസ് കേസെടുക്കുന്നത് ഏകപക്ഷീയമാവുന്നില്ല എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി മിര്‍സാദുറഹ്മാന്‍ പ്രസ്താവിച്ചു. മത വിദ്വേഷം പരത്തുന്നതും സാമൂഹിക സൗഹാര്‍ദങ്ങള്‍ തകര്‍ക്കുന്നതുമായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അതിനെതിരേ നിയമനടപടിക ള്‍ സ്വീകരിക്കേണ്ടതാണ്. തെരുവിലും സാമൂഹിക മാധ്യമങ്ങളിലും അത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ധാരാളമുണ്ട്. ഇവര്‍ക്കെതിരെയെല്ലാം നിയമ നടപടികള്‍ സ്വീകരിക്കണം. തൊഗാഡിയയുടെ വിദ്വേഷ പ്രഭാഷണത്തിനെതിരായ കേസു പോലും കഴിഞ്ഞ സര്‍ക്കാര്‍ പിന്‍വലിക്കുകയാണ് ചെയ്തത്. സമുദായങ്ങള്‍ക്കിടയില്‍ വിവേചന ബോധം വളരാന്‍ സര്‍ക്കാര്‍ നടപടി കാരണമായിക്കൂടാ. സലഫീ പ്രഭാഷകന്‍ ശംസുദ്ദീന്‍ പാലത്തിന്റെ മേല്‍ ചുമത്തിയ യുഎപിഎ പിന്‍വലിക്കണം. യുഎപിഎയുടെ വ്യാപക ഉപയോഗം ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക