|    Mar 28 Tue, 2017 11:24 pm
FLASH NEWS

പര്‍വതാരോഹകന്‍ വീണ് മരിച്ചു; കൂട്ടുകാരനെ കാണാതായി

Published : 15th October 2016 | Posted By: SMR

ഡെറാഡൂണ്‍: ഹിമാലയ യാത്രയ്ക്കിടയില്‍ 5000 അടിയിലേറെ ഉയരത്തില്‍ കുടുങ്ങിയ പോളിഷ് പര്‍വതാരോഹകന്‍ വീണു മരിച്ചു. ലുകാസ്ജാന്‍ ക്രസനോവ്‌സ്‌കിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കൂട്ടുകാരനായ മറ്റൊരു പര്‍വതാരോഹകനെ കാണാതായിട്ടുണ്ട്. ഹിമാലയത്തിലെ ശിവലിംഗ കൊടുമുടി കീഴടക്കാനുള്ള യത്‌നത്തിലായിരുന്നു ഇവര്‍. രക്ഷാപ്രവര്‍ത്തകരുടെ ജോലി എളുപ്പമാക്കാന്‍ താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ക്രസനോവ്‌സ്‌കി ആഴത്തിലുള്ള കൊക്കയില്‍ വീഴുകയായിരുന്നുവെന്ന് ഉത്തര കാശി പോലിസ് സൂപ്രണ്ട് ദദന്‍ പാല്‍ അറിയിച്ചു.
പര്‍വതാരോഹകന്‍ അസുഖബാധിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രസനോവ്‌സ്‌കിയുടെ കൂട്ടുകാരന്‍ ഗ്രെസിഗോര്‍സ് മിഖായെല്‍ കുക്കുറോവ്‌സ്‌കിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ക്രസനോവ്‌സ്‌കിയുടെ മൃതദേഹം തപോവനിലെ ബേസ് ക്യാംപില്‍ കൊണ്ടുവന്നു. കുക്കുറോവ്‌സ്‌കിയെ കണ്ടെത്താന്‍ സംസ്ഥാന ദുരിത നിവാരണ സേനയും കരസേനയും തിരച്ചില്‍ തുടരുകയാണ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day