|    Dec 13 Wed, 2017 10:35 pm
FLASH NEWS

പര്‍ദയിട്ട അക്രമികള്‍ രാത്രി വീട്ടമ്മയെ കൊല്ലാന്‍ ശ്രമിച്ചതായി പരാതി

Published : 8th December 2017 | Posted By: kasim kzm

പരപ്പനങ്ങാടി: വിവാഹത്തിനു ക്ഷണിക്കാനെത്തിയ വിരുന്നുകാരെന്ന വ്യാജേനെ വേഷംമാറി വീട്ടില്‍കയറി വിധവയായ വീട്ടമ്മയെ വധിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ആക്രമത്തില്‍ പരിക്കേറ്റ രോഗിയായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവീല്‍ കടപ്പുറത്തെ എച്ച് പി ബീപാത്തുമ്മയെയാണ് കഴിഞ്ഞ ദിവസം രാത്രി  കത്തികാട്ടി ഭീഷണി പെടുത്തുകയും ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. ഈ സമയത്ത് 45കാരിയായ പാത്തുമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആരാണെന്നറിയാന്‍ മുഖം കാണണമെന്നു പറഞ്ഞ സമയത്ത് കത്തി എടുത്ത് കുത്താനൊരുങ്ങുകയും മറ്റേയാള്‍ വായ പൊത്തിപിടിക്കുകയും വായില്‍ മണല്‍ വാരിയിടുകയുമായിന്നു. ബീപാത്തുമ്മ കയ്യില്‍ കടിച്ച്.കുതറി ഓടി അടുത്തവീട്ടില്‍ കയറിയതിനാലാണ് രക്ഷപ്പെട്ടത്. ഇതിനിടയില്‍  അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. പരിക്കുകളോടെ വീട്ടമ്മയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരപ്പനങ്ങാടി പോലിസ് അന്വേഷണം നടത്തിവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക