|    Jun 20 Wed, 2018 10:56 pm
FLASH NEWS

പരേതര്‍ക്കും ക്ഷേമപെന്‍ഷന്‍ വരുന്നതായി കൗണ്‍സിലര്‍മാര്‍

Published : 27th April 2018 | Posted By: kasim kzm

നീലേശ്വരം: നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ പരേതര്‍ക്കും ക്ഷേമ പെന്‍ഷന്‍ വരുന്നതായി കൗണ്‍സിലര്‍മാര്‍. കേ ാണ്‍ഗ്രസ് കൗണ്‍സിലര്‍ കെ പ്രകാശനാണ് ഇക്കാര്യം കൗ ണ്‍സിലിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. തന്റെ വാര്‍ഡില്‍ മാത്രം ഇത്തരത്തില്‍ 20 പരേതരുടെ പേരില്‍ പെന്‍ഷന്‍ വന്ന് മടക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷത്തോളമായി ഇതാണ് സ്ഥിതി.
ഇത്തരത്തിലുള്ളവരെ ഒഴിവാക്കി അര്‍ഹരായ കൂടുതല്‍ പേര്‍ക്ക് ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കക്ഷി വ്യത്യാസമില്ലാതെ മറ്റു കൗണ്‍സിലര്‍മാരും ഇതിനെ പിന്താങ്ങി. പുതിയ അപേക്ഷകരുടെ പേര് സോഫ്റ്റ് വെയര്‍ മുഖേന ചേര്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയുണ്ടെന്നും ഇത് പരിഹരിക്കപ്പെട്ടാല്‍ പുതിയ അപേക്ഷകര്‍ക്ക് പെന്‍ഷന്‍ ലഭ്യമാകുമെന്നും പരേതര്‍ക്ക് പെന്‍ഷന്‍ വരുന്നത് ഒഴിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ മറുപടി നല്‍കി.
മക്കള്‍ വിദേശത്താണെന്നതുകൊണ്ടു മാത്രം വാര്‍ധക്യകാല പെന്‍ഷനുള്ളള അപേക്ഷ നിരസിക്കരുതെന്ന് പി പി മുഹമ്മദ് റാഫിയും ഉദ്യോഗസ്ഥര്‍ കൃത്യമായ പരിശോധന നടത്താതെയാണ് അപേക്ഷ നിരസിക്കുന്നതെന്ന് എ കെ കുഞ്ഞികൃഷ്ണനും നിരവധി അപാകതകള്‍ ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ടുണ്ടെന്നും അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നവരുണ്ടെന്ന് പി കെ രതീഷും ആരോപിച്ചു.യോഗത്തില്‍ വി ഗൗരി, പി രാധ, പി വി രാധാകൃഷ്ണന്‍, വി കെ റഷീദ, എന്‍ പി ഐഷാബി സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss