|    Jul 22 Sat, 2017 4:35 pm
FLASH NEWS

പരുവ മുതല്‍ പെരുനാട് എരുവാറ്റുപുഴ വരെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചു

Published : 20th March 2017 | Posted By: fsq

 

റാന്നി: മുടക്കം കൂടാതെ പെരുനാട് സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം നടത്തുന്നതിന്റെ ഭാഗമായി കെഎസ്ഇബി ലിമിറ്റഡ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി പെരുനാട് സബ് സ്റ്റേഷനില്‍ എത്തിക്കുകയാണ് ഒരു സംവിധാനം. ഇതിനായി പരുവ മുതല്‍ പെരുനാട് എരുവാറ്റുപുഴ വരെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിച്ചു.
ഇതോടൊപ്പം തന്നെ റാന്നി സബ് സ്റ്റേഷനില്‍ നിന്നുള്ള 11 കെവി ഫീഡര്‍ പെരുനാട് ഫീഡറുമായി ബന്ധപ്പിക്കാനുള്ള നീക്കവും തുടങ്ങി. റാന്നി 110 കെവി വൈദ്യുതി സബ് സ്റ്റേഷനില്‍ നിന്നാണ് അടുത്ത കാലംവരെ പെരുനാട്ടിലും പരിസരങ്ങളിലും വൈദ്യുതി എത്തിച്ചിരുന്നത്. പ്രസരണ നഷ്ടവും വൈദ്യുതി മുടക്കം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഒഴിവാക്കാന്‍ പിന്നീട് 33 കെവി സബ് സ്റ്റേഷന്‍ ഇവിടെ സ്ഥാപിച്ചു. പത്തനംതിട്ട 110 കെവി വൈദ്യുതി സബ് സ്റ്റേഷനില്‍ നിന്നാണ് പെരുനാട്ടില്‍ വൈദ്യുതി എത്തുന്നത്. റബര്‍ തോട്ടങ്ങളിലൂടെയും മറ്റുമാണ് ലൈന്‍ വലിച്ചിരിക്കുന്നത്.
ഇതുമൂലം തുടരെ വൈദ്യുതി വിതരണം തടസപ്പെട്ടിരുന്നു. പെരുനാട് ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി സബ് സ്റ്റേഷനില്‍ എത്തിച്ചു തുടങ്ങിയതോടെയാണ് കുഴപ്പം ഒരളവുവരെ പരിഹരിച്ചിരുന്നത്.  കക്കാട്ടാറ്റില്‍ ജലനിരപ്പു കുറയുമ്പോള്‍ പെരുനാട് പദ്ധതിയുടെ പ്രവര്‍ത്തനം നിലയ്ക്കും. പിന്നീട് പത്തനംതിട്ട നിന്നുള്ള വൈദ്യുതിക്ക് മുടക്കം നേരിട്ടാല്‍ ബദല്‍ സംവിധാനമില്ലായിരുന്നു. ഇതിനാണ് പുതിയ ക്രമീകരണം ഒരുക്കുന്നത്.
മുക്കം വരെ 11 കെവി ലൈന്‍ എത്തുന്നുണ്ട്. അത് പെരുനാട്ടിലേക്ക് ലിങ്ക് ചെയ്യും.       പിന്നീട് പെരുനാട് ഫീഡറില്‍ വൈദ്യുതി മുടക്കം നേരിട്ടാല്‍ മുക്കത്തു നിന്ന് ബാക്ക് ഫീഡ് ചെയ്യാനാകും.
പെരുനാട് സബ് സ്റ്റേഷനില്‍ നിന്ന് അത്തിക്കയത്തിനുള്ള 11 കെവി ലൈന്‍ മാറ്റി എബിസി കേബിളുകള്‍ സ്ഥാപിക്കാനുള്ള നടപടി കൂടി പൂര്‍ത്തിയാവുന്നതോടെ വൈദ്യുതി വിതരണം പൂര്‍ണമായി കാര്യക്ഷമമാക്കാനാവുമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക