|    Dec 17 Sun, 2017 8:08 am
FLASH NEWS

പരുമല പെരുന്നാളിന് 26ന് കൊടിയേറും

Published : 18th October 2016 | Posted By: Abbasali tf

മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ 114ാം ഓര്‍മ പെരുന്നാളിന് 26ന് കൊടിയേറും. നവംബര്‍ ഒന്ന് രണ്ട് തിയ്യതികളിലാണ് പ്രധാന പെരുന്നാള്‍. പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി മാനേജര്‍ ഫാ. എം സി കുര്യാക്കോസ് അറിയിച്ചു. 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബസോലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പെരുന്നാളിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റിന് മുഖ്യ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നടക്കുന്ന തീര്‍ത്ഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് 144 മണിയ്ക്കൂര്‍ നീണ്ട് നില്‍ക്കുന്ന അഖണ്ഡ പ്രര്‍ത്ഥനയ്ക്ക് തുടക്കമാകും. 27ന് രാവിലെ 10-ന് അഖിലമലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം, ഉച്ചകഴിഞ്ഞ് 2.30ന്  വിദ്യാര്‍ത്ഥി സംഗമം. 28ന് രാവിലെ 10-ന് ഉപവാസ ധ്യാനവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും,ഉച്ചകഴിഞ്ഞ് മൂന്നിന് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സെമിനാറും. 29ന് രാവിലെ 10ന് അഖില മലങ്കര ഗായക സംഘം ഏകദിന സമ്മേളനം, ഉച്ചകഴിഞ്ഞ് രണ്ടിന് മാധ്യമ സെമിനാര്‍. 30-ന് രാവിലെ 11-ന് അഖില മലങ്കര ബസ്‌ക്യാമ്മ അസോസിയേഷന്‍.. ഉച്ചകഴിഞ്ഞ് 2.30-ന് യുവജന സമ്മേളനം. 31ന് രാവിലെ 10ന് ഗുരുവിന്‍ സവിധേ വിദ്യാര്‍ത്ഥി സമ്മേളനം. ഉച്ചകഴിഞ്ഞ് രണ്ടിന് പരിസ്ഥിതി സെമിനാര്‍ നടക്കും. പ്രധാന പെരുന്നാള്‍ ദിനമായ ഒന്നിന് രിവാലെ 10ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ സഹായ വിതരണം. ഉച്ചകഴിഞ്ഞ് 2.30ന് തീര്‍ത്ഥാടക സംഗമവും പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷ ഉത്ഘാടനവും നിയമസഭാ സ്പീക്കര്‍ പി ശീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. കാലടി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ എസ് രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് അഞ്ചിന് അഖണ്ഡ പ്രര്‍ത്ഥന സമാപനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss