|    Feb 20 Mon, 2017 3:02 pm
FLASH NEWS

പരുമല പെരുന്നാളിന് നാളെ കൊടിയേറും: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published : 25th October 2016 | Posted By: SMR

മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ 114ാം ഓര്‍മ പെരുന്നാളിന് നാളെ കൊടിയേറും. നവംബര്‍ ഒന്ന് രണ്ട് തീയതികളിലാണ് പ്രധാന പെരുന്നാള്‍. പെരുന്നാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് ബസോലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ പെരുന്നാളിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റിന് മുഖ്യ കൊടിയേറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് നടക്കുന്ന തീര്‍ത്ഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവ ഉത്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ 144 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന അഖണ്ഡ പ്രര്‍ത്ഥനയ്ക്ക് തുടക്കമാകും.പ്രസ്ഥാനത്തിന്റെ പ്രസിഡന്റ് യൂഹാനോന്‍ മാര്‍ പോളിക്കോര്‍പ്പസ് മെത്രാപ്പോലീത്താ അഖണ്ഡ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്യും.  27ന് രാവിലെ 10ന് അഖിലമലങ്കര മര്‍ത്തമറിയം സമാജം സമ്മേളനം, ഉച്ചകഴിഞ്ഞ് 2.30ന്  വിദ്യാര്‍ത്ഥി സംഗമം. 28ന് രാവിലെ 10ന് ഉപവാസ ധ്യാനവും മധ്യസ്ഥ പ്രാര്‍ത്ഥനയും,വൈകീട്ട്മൂന്നിന് ആയുര്‍വേദ മെഡിക്കല്‍ ക്യാംപും സെമിനാറും. 29ന് രാവിലെ 10ന് അഖില മലങ്കര ഗായക സംഘം ഏകദിന സമ്മേളനം, ഉച്ചകഴിഞ്ഞ് രണ്ടിന് മാധ്യമ സെമിനാര്‍. 30ന് രാവിലെ 11ന് അഖില മലങ്കര ബസ്‌ക്യാമ്മ അസോസിയേഷന്‍.. ഉച്ചകഴിഞ്ഞ് 2.30ന് യുവജന സമ്മേളനം. 31ന് രാവിലെ 10ന് ഗുരുവിന്‍ സവിധേ വിദ്യാര്‍ഥി സമ്മേളനം. ഉച്ചകഴിഞ്ഞ് രണ്ടിന് പരിസ്ഥിതി സെമിനാര്‍. ഈ ദിനങ്ങളില്‍ പുലര്‍ച്ചെ അഞ്ചിന് പ്രഭാത നമസ്‌ക്കാരം,7.30-ന് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന,വൈകിട്ട് അറിന് സന്ധ്യാ നമസ്‌ക്കാരം, 6.45ന് ഗാനശുശ്രൂക്ഷ, ഏഴിന് പ്രസംഗം, എട്ടിന് കബറിങ്കലില്‍ ധൂപ പ്രാര്‍ത്ഥന, ആശിര്‍വാദം, ഒമ്പതിന് ശയന നമസ്‌ക്കാരം എന്നിവ നടക്കും. പ്രധാന പെരുന്നാള്‍ ദിനമായ ഒന്നിന് രിവാലെ 10ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവാഹ സഹായ വിതരണം. ഉച്ചകഴിഞ്ഞ് 2.30ന് തീര്‍ത്ഥാടക സംഗമവും പരുമല തിരുമേനിയുടെ പരിശുദ്ധ പ്രഖ്യാപനത്തിന്റെ സപ്തതി ആഘോഷ ഉത്ഘാടനവും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ അധ്യക്ഷനായിരിക്കും.കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ കെ എസ് രാധാകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് അഖണ്ഡ പ്രര്‍ത്ഥന സമാപനം. രാത്രി എട്ടിന് ശ്ലൈഹീക വാഴ്‌വ്. 8.15ന് ഭക്തിനിര്‍ഭരമായ റാസ, 9.30ന് ധൂപ പ്രാര്‍ഥന,ആശിര്‍വാദം,10.30ന് സംഗീതാര്‍ച്ചന. രണ്ടിന് പുലര്‍ച്ചെ മൂന്നിന് പള്ളിയിലും 6.30ന് ചാപ്പലിലും വിശുദ്ധ കുര്‍ബ്ബന. 8.30ന് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാന.10.30ന് ശ്ലൈഹീക വാഴ്‌വ്, ഉച്ചയ്ക്ക് 12ന് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് വിദ്യാര്‍ത്ഥി പ്രസ്ഥാന സംഗമം. ഉച്ചകഴിഞ്ഞ് രണ്ടിന് ഭക്തിനിര്‍ഭരമായ റാസ, 3.30ന് നടക്കുന്ന ധൂപ പ്രാര്‍ത്ഥനയോടും ആശിര്‍വാദത്തോടും പെരുന്നാളിന് കൊടിയിറങ്ങും.പരുമല സെമിനാരി മാനേജര്‍ ഫാ. എം സി കുര്യാക്കോസ്,അസി. മാനേജര്‍ എംജി ജോസഫ് റമ്പാന്‍, കൗണ്‍സില്‍ അംഗങ്ങളായ എ തോമസ് ഉമ്മന്‍ അരികുപുറം, യോഹന്നാന്‍ ഈശോ, തങ്കച്ചന്‍ കൊല്ലമല,എപി മാത്യു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക