|    Apr 26 Wed, 2017 11:28 am
FLASH NEWS

പരുമല ഇന്റര്‍നാഷനല്‍ കാന്‍സര്‍ കെയര്‍ കൂദാശ

Published : 23rd November 2016 | Posted By: SMR

മാന്നാര്‍: സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍നാഷനല്‍ കാന്‍സര്‍ കെയര്‍, മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ കൂദാശ ഇന്ന് നടക്കും. രാവിലെ 9.30ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കൂദാശ കര്‍മം നിര്‍വഹിക്കും.
എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാത്രിയാര്‍ക്കീസ് ആബൂനാ മതഥ്യാസ് പ്രഥമന്‍ തിരുമേനിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മെത്രാപോലീത്തമാരും സഹകാര്‍മികര്‍ ആയിരിക്കും. 11ന് ചേരുന്ന പൊതു സമ്മേളനം ജലവിഭവ മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും.
കത്തോലിക്കാ ബാവ അധ്യക്ഷ്യത വഹിക്കും. ആബൂനാ മതഥ്യാസ് പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവ മുഖ്യ പ്രഭാഷണം നടത്തും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day