|    Jan 19 Thu, 2017 10:13 am

പരുമലയില്‍ ബിജെപി അക്രമം; ഒരാള്‍ക്ക് പരിക്ക്

Published : 5th September 2016 | Posted By: SMR

മാന്നാര്‍: പരുമല തിക്കപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. പരുമലയിലെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ശംഭുവിന്റെ പിതാവ് മണിപ്പുഴ തോപ്പില്‍ രാജ (52) നാണ് പരിക്കേറ്റത്. വീടുപടിക്കല്‍ നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ ഒരു പ്രകോപനവും  കൂടാതെ തിരുവന്‍വണ്ടൂര്‍ ഭാഗത്തു നിന്നു വന്ന ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു.
കഴിഞ്ഞ കുറച്ചു നാളുകളായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു രാഷ്ട്രീയ മുതലെടുപ്പിന് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ശ്രമിക്കുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. ശ്രീകൃഷ്ണ ജയന്തിയ്ക്ക് മുന്നോടിയായി തിക്കപ്പുഴയിലെ പാര്‍ട്ടി ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും ചാണകം വാരിയെറിയുകയും കൊടിമരങ്ങളും രക്തസാക്ഷി മണ്ഡപവും വ്യാപകമായി തകര്‍ത്തതിനു പിന്നിലും സംഘപരിവാരമാണെന്നും നേതാക്കള്‍ പറഞ്ഞു. ഈ കേസിലെ പ്രതികളെ പിടികൂടാന്‍ പോലിസിന് ഇതുവരെ കഴിയാത്തതും നിരന്തര ആക്രമണങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. സംഘര്‍ഷത്തെ തുടര്‍ന്നു പ്രകടനം നടത്താന്‍ പോയ പ്രവര്‍ത്തകരെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടു പിന്തിരിപ്പിക്കുകയും പോലിസ് തടയുകയും ചെയ്തു. പരിക്കേറ്റ രാജനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ ഇയാളെ സന്ദര്‍ശിച്ചു. മന്ത്രിയുടെ മാതാവ് ഇതേ ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്. ചെങ്ങന്നൂരില്‍ നടന്ന ഉദ്ഘ ാടനചടങ്ങില്‍ പങ്കെടുത്തശേഷം ഇതുവഴി മടങ്ങിവന്ന മുഖ്യമന്ത്രി പിണറായി വിജയന് ചെറിയ രീതിയില്‍ ഗതാഗതതടസം ഉണ്ടാവുകയും ചെയ്തു. തുടര്‍ന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലുള്ള ജി സുധാകരന്റെ മാതാവിനെയും സന്ദര്‍ശിച്ചു.വന്‍ പോലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദര്‍ശിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക