|    Jan 25 Wed, 2017 6:57 am
FLASH NEWS

പരീക്ഷ സ്ഥലത്ത് സംഘര്‍ഷം;യുഡിഎഫില്‍ പൊട്ടിത്തെറി

Published : 6th October 2016 | Posted By: Abbasali tf

മുക്കം: മുക്കം സര്‍വീസ് സഹകരണ ബാങ്ക് നിയമനത്തിന് നടത്തിയ പരീക്ഷയുമായി ബന്ധപെട്ട് സംഘര്‍ഷം. മുസ്‌ലിം ലീഗിലേയും കോണ്‍ഗ്രസിലേയും ഒരു വിഭാഗം പരീക്ഷക്ക് എതിരായിരുന്നു. ലീഗ് നേതാക്കളായ കെ പി അഹമ്മദ് കുട്ടി, അബു കല്ലുരുട്ടി എന്നിവര്‍ എതിര്‍പ്പുമായെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പരീക്ഷ തടയാനെത്തിയവരും ബാങ്ക് ഡയറക്ടര്‍മാരും തമ്മില്‍ കൂട്ടത്തല്ല് നടന്നു. രണ്ട് തവണ വാക്കേറ്റവും കൈയ്യേറ്റവും നടന്നു. പരീക്ഷക്കെത്തിയ സ്ത്രീകള്‍ അടക്കമുളളവര്‍ക്ക് മുന്നിലായിരുന്നു ഏറ്റുമുട്ടലും അസഭ്യവര്‍ഷവും. പരിക്ഷഹാളില്‍ പ്രതിഷേധക്കാര്‍, പരീക്ഷക്കായി സജ്ജീകരിച്ച മേശയും കസേരയും വാരി വലിച്ച് പുറത്തിടുകയും ചെയ്തു. സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. പരീക്ഷ തടയാനെത്തിയവരെ ബാങ്കധികൃതര്‍ ഓഡിറ്റോറിയത്തില്‍ പൂട്ടിയിട്ട് പരീക്ഷാര്‍ത്ഥികളെ മറ്റൊരു മുറിയിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്ന് ലീഗ് നേതാക്കളെ പുറത്താക്കി 11 മണിയോടെ പരീക്ഷ നടത്തുകയായിരുന്നു. ഇതോടെ ഫാര്‍മസിസ്റ്റ്, ഫാര്‍മസി അസിസ്റ്റന്റ്, െ്രെഡവര്‍ തസ്തികകളിലേക്ക് നടക്കുന്ന എഴുത്തുപരീക്ഷയുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ അഭിപ്രായ ഭിന്നത രൂക്ഷമായി. എഴുത്തുപരീക്ഷയും നിയമന നടപടികളും നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടി ബാങ്ക് മെമ്പറും ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ കെ പി അഹമ്മദ് കുട്ടി കോടതിയില്‍ നിന്നും സ്‌റ്റേ ഓര്‍ഡര്‍ കൈപറ്റിയിരുന്നു.  കഴിഞ്ഞ ദിവസം കോഴിക്കോട് സഹകരണ ആര്‍ബിട്രേഷന്‍ കോടതി ജഡ്ജി എം എ കൃഷ്ണനുണ്ണിയാണ് പരീക്ഷ സ്‌റ്റേ ചെയ്തത്. സഹകരണ നിയമം 80 (5) പ്രകാരം സംവരണം പാലിക്കാതെ നിയമനം നടത്തുവാന്‍ അപേക്ഷ ക്ഷണിച്ചത് നിയമ വിരുദ്ധ നടപടിയാണെന്ന് കെ പി അഹമ്മദ് കുട്ടി പറഞ്ഞു.  സംഭവവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ കനത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. നിയമനവും പരീക്ഷയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ പി ശംസുദ്ധീനും വ്യക്തമാക്കി. യുഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ലീഗിലേയും കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളും ഒരുമിച്ച് രംഗത്തെത്തിയതോടെ ബാങ്ക് ഭരണവും പ്രതിസന്ധിയിലാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക