|    Oct 20 Fri, 2017 5:14 am
Home   >  Kerala   >  

പരീക്ഷ റദ്ദാക്കല്‍: കാംപസ് ഫ്രണ്ട് സര്‍വകലാശാല മാര്‍ച്ച് നടത്തി

Published : 13th October 2017 | Posted By: G.A.G

തേഞ്ഞിപ്പലം: ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ റദ്ധാക്കിയ കാലിക്കറ്റ് സര്‍വകലാശാല അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് പരീക്ഷാ ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സലീം ഉദ്ഘാടനം ചെയ്തു.
കാലങ്ങളായി പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും അനാസ്ഥ നടത്തുന്ന സര്‍വ്വകലാശാലാ അധികൃതര്‍  ചോദ്യപേപ്പര്‍ ചോര്‍ച്ചയിലൂടെയും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയാണ്.  ഇത്തരക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് പി.കെ സലീം പറഞ്ഞു. ഷിഹാദ് കാളത്തോട്, ഷഫീഖ്, കെ.കെ നൗഫല്‍, അര്‍ഷാക്ക് വായക്കാട്, ഇസ്മായീല്‍, മുബഷിറ, സന, മുജീബ് റഹ്മാന്‍, പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക