|    Dec 12 Tue, 2017 4:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പരീക്ഷാ തട്ടിപ്പ്: റാങ്ക്‌ജേതാവ് പിടിയില്‍

Published : 5th August 2016 | Posted By: SMR

പട്‌ന: ഇന്റര്‍മീഡിയ പരീക്ഷയില്‍ തട്ടിപ്പ് നടത്തി ഉന്നത റാങ്ക് ജേതാക്കള്‍ക്കൊപ്പം കയറിക്കൂടിയ ആളെ പട്‌ന പോലിസിന്റെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.
ബിഹാറിലെ ബിഷണ്‍റായി കോളജിലെ പരീക്ഷയില്‍ സയന്‍സില്‍ സംസ്ഥാനത്തെ റാങ്ക് ജേതാക്കളില്‍ മൂന്നാംസ്ഥാനക്കാരനായ രാഹുല്‍കുമാറാണ് അറസ്റ്റിലായത്. റാങ്ക്‌ജേതാക്കളുടെ പട്ടികയില്‍ കയറിക്കൂടാന്‍ ഇയാള്‍ അഞ്ചുലക്ഷം രൂപയുടെ ഇടപാട് നടത്തിയെന്ന് പോലിസ് കണ്ടെത്തി. പ്രതിയെ കോടതി ജയിലിലയച്ചു. കോളജിലെ അഞ്ചു റാങ്ക്‌ജേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക