|    Feb 24 Fri, 2017 9:53 am
FLASH NEWS

പരീക്ഷാഫീസ് നല്‍കാന്‍ പണം പിന്‍വലിക്കാനായില്ല: വിദ്യാര്‍ഥി ജീവനൊടുക്കി

Published : 24th November 2016 | Posted By: SMR

ബന്ദ: പരീക്ഷാഫീസ് കൊടുക്കാന്‍ ബാങ്കില്‍നിന്ന് പണം പിന്‍വലിക്കാന്‍ കഴിയാതിരുന്നതില്‍ മനംനൊന്ത് 18കാരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മവയ്ബുസര്‍ഗ് ഗ്രാമത്തിലാണ് സംഭവം. സുരേഷ് എന്ന വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ കുറെ ദിവസമായി പണം പിന്‍വലിക്കാന്‍ സുരേഷ് ബാങ്കിലെ ക്യൂവില്‍ നിന്നിരുന്നു. എന്നാല്‍, പണം ലഭിച്ചില്ല.
ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യ. ബിഎസ്‌സി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു സുരേഷ്. വിദ്യാര്‍ഥിയുടെ മരണത്തില്‍ രോഷാകുലരായ ഗ്രാമീണര്‍ ബാങ്കിന് കല്ലെറിഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക