|    Oct 18 Thu, 2018 1:43 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘പരീക്ഷാഫലം വൈകിയതിന്റെ പേരില്‍ പഠനം നിഷേധിക്കരുത് ‘

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: പരീക്ഷാഫലത്തിന്റെ പേരില്‍ കേരള സര്‍വകലാശാലയില്‍ നിന്നു ബിസിഎ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനിക്കു സാങ്കേതിക സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജ് ഓഫ് എന്‍ജിനീയറിങില്‍ എംസിഎ പഠിക്കാനുള്ള അവസരം നിഷേധിക്കരുതെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ്. തിരുവനന്തപുരം കുളത്തൂര്‍ മണ്‍വിള സ്വദേശിനി എം എസ് ഗോപികയ്ക്കാണു സര്‍വകലാശാലകളുടെ പിടിവാശി കാരണം എംസിഎ പഠനം മുടങ്ങിയിരിക്കുന്നത്. ഏതെങ്കിലുമൊരു സര്‍വകലാശാല കനിഞ്ഞാല്‍ മാത്രമേ ഗോപികയ്ക്ക് എംസിഎക്ക് പ്രവേശനം ലഭിക്കൂവെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. കേരള സര്‍വകലാശാലയും സാങ്കേതിക സര്‍വകലാശാലയും പരാതി അടിയന്തരമായി പരിഹരിച്ച് ഒക്‌ടോബര്‍ മൂന്നിനകം റിപോര്‍ട്ട് ഫയല്‍ ചെയ്യണമെന്നു കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss