|    Apr 25 Tue, 2017 9:58 pm
FLASH NEWS

പരീക്ഷാജോലി: അധ്യാപകരുടെപ്രതിഫലം വര്‍ധിപ്പിച്ചു

Published : 17th November 2016 | Posted By: SMR

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടിന് തുടങ്ങി 27ന് അവസാനിക്കും. ഉച്ചയ്ക്ക് 1.45 മുതല്‍ 3.30 വരെയാണ് പരീക്ഷ. ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 22ന് ആരംഭിച്ച് മാര്‍ച്ച് രണ്ടിന് അവസാനിക്കും.
എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 13ന് ആരംഭിച്ച് 21ന് അവസാനിക്കുന്ന വിധത്തില്‍ ക്രമീകരിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനിച്ചു.
യോഗത്തില്‍ പരീക്ഷാ ജോലികള്‍ക്ക് അധ്യാപകര്‍ക്ക് നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കാനും തീരുമാനമായി. ഒരു ഡിഎ ആയിരിക്കും പ്രതിഫലമായി ലഭിക്കുന്നത്. ഇന്‍വിജിലേറ്റര്‍, സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട് എന്നിവര്‍ക്കെല്ലാം വര്‍ധിപ്പിച്ച പ്രതിഫലം ലഭിക്കും. പരീക്ഷാ നടത്തിപ്പ് ചെലവിനുള്ള തുക ഇരട്ടിയായി വര്‍ധിപ്പിച്ചു. എസ്എസ്എല്‍സി മൂല്യനിര്‍ണയം 54 കേന്ദ്രങ്ങളിലാവും നടക്കുക.
ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെയും എട്ട്, ഒമ്പതു ക്ലാസുകളിലെയും പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍ ആറുവരെയും 28 മുതല്‍ 30 വരെയും നടക്കും. 10ാം ക്ലാസില്‍ പഠിപ്പിക്കുന്ന അധ്യാപകരെ മാത്രം മൂല്യനിര്‍ണയത്തില്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് പരീക്ഷാ കമ്മീഷണര്‍ കെ മാത്യു, സെക്രട്ടറി ഐ ലാല്‍, അധ്യാപക സംഘടനാ നേതാക്കള്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day