|    Jun 28 Wed, 2017 9:23 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പരീക്ഷകള്‍ മാറ്റി

Published : 28th November 2016 | Posted By: SMR

തിരുവനന്തപുരം: ഇടതുപക്ഷം ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് പരീക്ഷ 29നും മൂന്നാം സെമസ്റ്റര്‍ ബിആര്‍ക് (2008 സ്‌കീം), ആറാം സെമസ്റ്റര്‍ ബിആര്‍ക് (2013 സ്‌കീം), നാലാം സെമസ്റ്റര്‍ എല്‍എല്‍ബി (ത്രിവല്‍സരം) & എട്ടാം സെമസ്റ്റര്‍ എല്‍എല്‍ബി (പഞ്ചവല്‍സരം) പരീക്ഷകള്‍ ഡിസംബര്‍ എട്ടിനും ഒന്നാം സെമസ്റ്റര്‍ എംബിഎ (എസ്ഡിഇ), അഞ്ചാം സെമസ്റ്റര്‍ ബിടെക് (2008 സ്‌കീം-സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഡിസംബര്‍ ഒമ്പതിനും അവസാനവര്‍ഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷ ഡിസംബര്‍ 14നും അഞ്ചാം സെമസ്റ്റര്‍ ബിടെക് (2013 സ്‌കീം-ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി), മൂന്നാം സെമസ്റ്റര്‍ ബിടെക് (2013 സ്‌കീം-പാര്‍ട്ട് ടൈം റീസ്ട്രക്‌ച്ചേഡ് – ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി), രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം (സിബിസിഎസ്എസ്-2013ന് മുമ്പുള്ള അഡ്മിഷന്‍), രണ്ടാം സെമസ്റ്റര്‍ ബിഎ/ബിഎസ്‌സി/ബികോം/ബിബിഎ/ബിസിഎ (കരിയര്‍ റിലേറ്റഡ് സിബിസിഎസ്എസ്-2013ന് മുമ്പുള്ള അഡ്മിഷന്‍) പരീക്ഷകള്‍ ഡിസംബര്‍ ആറിനും നടത്തും.
പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല. കാലിക്കറ്റ് സര്‍വകലാശാല 28നു നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി സുവോളജി (സിയുസിഎസ്എസ്) പ്രാക്ടിക്കല്‍ പരീക്ഷ ഡിസംബര്‍ ഒന്നിലേക്കും രണ്ടാം സെമസ്റ്റര്‍ എംഎസ്‌സി കെമിസ്ട്രി (സിയുസിഎസ്എസ്) വൈവാവോസി (പാലക്കാട്, തൃശൂര്‍ ജില്ലകള്‍) ഡിസംബര്‍ രണ്ടിലേക്കും മാറ്റി.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല എംഫില്‍ പ്രവേശന നടപടികള്‍ 30ലേക്കു മാറ്റി.
തൃശൂര്‍ ആരോഗ്യസര്‍വകലാശാലയുടെ ഇന്നത്തെ ഒന്നാംവര്‍ഷ ബിയുഎംഎസ് റഗുലര്‍/ബിഎസ്‌സി മെഡിക്കല്‍ മൈക്രോ ബയോളജി, ബയോളജി, ബയോകെമിസ്ട്രി റഗുലര്‍/ സപ്ലിമെന്ററി, മെഡിക്കല്‍ പിജി ഡിപ്ലോമ പരീക്ഷകള്‍ ചൊവ്വാഴ്ചത്തേക്കു മാറ്റി. സമയത്തില്‍ മാറ്റമില്ല.
ഡിഫാം പാര്‍ട്ട് ഒന്ന് റഗുലര്‍ പരീക്ഷ ഡിസംബര്‍ ഒന്നിന് അതതു പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും.
കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും ഡിസംബര്‍ മൂന്നിലേക്കു മാറ്റി. കേരള ലൈവ് സ്‌റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് ലിമിറ്റഡില്‍ 28നു നടത്താനിരുന്ന അപ്രന്റീസ് ട്രെയ്‌നിങ് ഇന്റര്‍വ്യൂ 30ലേക്കു മാറ്റി.
ബിവറേജസ് കോര്‍പറേഷന്റെ തൃശൂര്‍ ജില്ലയിലെ ചില്ലറ വില്‍പനശാലകളിലേക്ക് ഓഫിസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് 28നു കുരിയച്ചിറയില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ 30ലേക്കു മാറ്റി.
29ലെ ഇന്റര്‍വ്യൂ മാറ്റമില്ലാതെ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക