|    Sep 24 Mon, 2018 9:32 pm
FLASH NEWS
Home   >  Kerala   >  

പരിഹസിച്ച് ശബരിനാഥ്: പച്ചപ്പരവതാനിയില്‍ നിന്ന് ചുവപ്പിലെത്തുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും,തീര്‍ച്ച

Published : 9th June 2018 | Posted By: sruthi srt

കോഴിക്കോട്: രാജ്യസഭ സീറ്റ് മാണിയ്ക്ക് വിട്ടുകൊടുത്തതിനുള്ള നേതാക്കളുടെ ന്യായത്തെ പരിഹസിച്ച് ശബരിനാഥ് എംഎല്‍എ.പച്ചപ്പരവതാനിയുള്ള ലോകസഭയില്‍ നിന്നും ഒരല്‍പം നടന്ന് ചുവന്ന പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടും,തീര്‍ച്ച എന്നാണ് അദ്ദേഹം പറഞ്ഞത്.

രാജ്യസഭയില്‍ ഇന്ന് കോണ്‍ഗ്രസ്സിന് 51സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തില്‍ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാര്‍ലമെന്റില്‍ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിനുള്ളത്. ഇതിനു പ്രാപ്തിയുള്ള ഒരു കോണ്‍ഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് നമ്മള്‍ തിരഞ്ഞെടുക്കേണ്ടത്. ഇതില്‍ ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുകയില്ലെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss