|    Dec 10 Mon, 2018 9:37 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പരിസ്ഥിതി സൗഹൃദ വാഹന സംവിധാനങ്ങളുമായി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ്

Published : 24th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ചെന്നൈയി ല്‍ ഡിസംബര്‍ 7 മുതല്‍ 9 വരെ നടക്കുന്ന മെയ്ക് ദ ഫ്യൂച്ചര്‍ ഷെല്‍ ഇക്കോ മാരത്തണ്‍ ചലഞ്ചറില്‍ കേരളത്തിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ തങ്ങള്‍ രൂപകല്‍പന ചെയ്ത ഇന്ധനക്ഷമതയുള്ള സംവിധാനങ്ങള്‍ അവതരിപ്പിക്കും. ഗവണ്‍മെന്റ്് എന്‍ജിനീയറിങ് കോളജ് ബാര്‍ട്ടണ്‍ ഹില്‍, എറണാകുളം ആദിശങ്കര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്റ് ടെക്നോളജി എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളാണ് മദ്രാസ് റേസ്ട്രാക്കില്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്.
ഹോണ്ട ജിഎക്സ് 35 സിസി എന്‍ജിനില്‍ ഇലക്ട്രോണിക് ഇന്‍ജക്ഷനിലൂടെ 200 കിലോമീറ്റര്‍ മൈലേജ് ലഭിക്കുന്ന സംവിധാനമാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള ഒമ്പതംഗസംഘം അവതരിപ്പിക്കുന്നത്.
അലൂമിനിയം ഷാസിയോടെയും പരിസ്ഥിതിസൗഹാര്‍ദമായും കുറഞ്ഞ ഭാരത്തോടുകൂടിയ എയ്‌റോഡൈനാമിക് രൂപകല്‍പനയാണ് ഈ കാറിനുള്ളത്. ഈ മേഖലയിലെ ഗുണമേന്‍മയുള്ള എന്‍ജിനീയര്‍മാരായി മാറാന്‍ ഈ പരിപാടി തങ്ങളെ സഹായിക്കുമെന്ന് സംഘത്തിന്റെ മാനേജരായ എ ശ്രീകിരണ്‍ ചൂണ്ടിക്കാട്ടി. ഇലക്ട്രിക് ബാറ്ററിയാണ് ആദിശങ്കര കോളജില്‍ നിന്നുള്ള 14 അംഗസംഘം അവതരിപ്പിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss