|    Aug 18 Fri, 2017 2:25 pm
FLASH NEWS

പരിസ്ഥിതി സാക്ഷരതാ യജ്ഞം 14ന് ജില്ലയില്‍ ആരംഭിക്കും

Published : 8th August 2017 | Posted By: fsq

 

കോട്ടയം: ജില്ലയില്‍ 14ന് പരിസ്ഥിതി സാക്ഷരതാ യജ്ഞത്തിനു തുടക്കമാവുമെന്ന് ജില്ലാ സാക്ഷരതാ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സാക്ഷരതാ പ്രേരക്മാര്‍ക്ക് ഇതു സംബന്ധിച്ചു പരിശീലനം നല്‍കും. തുടര്‍ന്ന് ജില്ലയിലെ 152 സാക്ഷരതാ പ്രേരക്മാര്‍ വാര്‍ഡുകള്‍ തോറും പരിസ്ഥിതി സര്‍വേ നടത്തും. സാക്ഷരതാ പഠന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളെയാണ് പൈലറ്റ് പ്രോജക്ടിന് തിരഞ്ഞെടുത്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ വാര്‍ഡംഗം ചെയര്‍മാനായുള്ള 30 അംഗ പഠന സംഘമാണ് പ്രവര്‍ത്തിക്കുക. ഉപയോഗമുള്ളതും ഉപയോഗ ശൂന്യവുമായ പൊതുജലാശയങ്ങളുടെ കണക്കെടുപ്പ് നടത്തി ജലസ്രോതസ്സുകള്‍ നശിച്ചതിനുള്ള കാരണങ്ങള്‍ കണ്ടെത്തി റിപോര്‍ട്ട് തയ്യാറാക്കി ലോക സാക്ഷരതാദിനമായ സപ്തംബര്‍ എട്ടിന് ജില്ലാ തലത്തില്‍ നടക്കുന്ന സെമിനാറില്‍ അവതരിപ്പിക്കും. നശിച്ച ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഉള്ളവയെ സംരക്ഷിക്കുന്നതിനുമുള്ള പ്രായോഗിക നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിക്കും. തുല്യതാ പരീക്ഷയുടെ ഭാഗമായുള്ള ജില്ലാ പഞ്ചായത്തിന്റെ മിഷന്‍ 2020 പദ്ധതിക്ക് 20 ലക്ഷം രൂപ അനുവദിച്ചതായി പ്രസിഡന്റ് അറിയിച്ചു. തുല്യതാ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും ക്ലാസുകളില്‍ എത്തുന്നുണ്ടെന്ന് ബ്ലോക്ക് പ്രേരകുമാരും പഞ്ചായത്ത് പ്രേരക്മാരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇവരുടെ പ്രവര്‍ത്തനങ്ങളെ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ നിരീക്ഷിക്കണം.    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. സണ്ണി പാമ്പാടി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശശികല നായര്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജയേഷ് മോഹന്‍, സാക്ഷരതാ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ അബ്ദുല്‍ കരീം, ഡപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ ലിറ്റി മാത്യു, ഡയറ്റ് പ്രതിനിധി സി ശശിധരന്‍ നായര്‍, പിആര്‍ഡി അസി. എഡിറ്റര്‍ സിനി കെ തോമസ്, സാക്ഷരതാ മിഷന്‍ അസി. കോ-ഓഡിനേറ്റര്‍മാരായ കൊച്ചുറാണി മാത്യു, താര തോമസ്, ബ്ലോക്ക് പ്രേരക് അനില്‍ കൂരോപ്പട, എം എസ് പ്രീത, പി എന്‍ സുനില്‍ കുമാര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക