|    Apr 28 Fri, 2017 5:54 am
FLASH NEWS

പരിസ്ഥിതി സംവേദക മേഖല; ഇളവ് വേണമെന്ന് കേരളം

Published : 6th November 2016 | Posted By: SMR

ന്യൂഡല്‍ഹി:  വനാതിര്‍ത്തിയോട് ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി സംവേദക മേഖലകളായി പ്രഖ്യാപിച്ചത്‌വഴി ഏര്‍പ്പെടുത്തിയ നിരോധനങ്ങള്‍ പുനപ്പരിശോധിച്ച് അതില്‍ ഇളവ് നല്‍കണമെന്ന് സംസ്ഥാന വനം   മൃഗസംരക്ഷണ മന്ത്രി കെ രാജു  കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇക്കോ സെന്‍സിറ്റീവ് സോണിന്റെ വീതി 100 മീറ്ററാക്കി നിശ്ചയിച്ചത് ആ പ്രദേശത്തെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്ന് കേരളം വ്യക്തമാക്കി.
കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നു കേന്ദ്ര വനം -പരിസ്ഥിതി  കാലാവസ്ഥ വ്യതിയാന വകുപ്പ് മന്ത്രി അനില്‍ മാധവ് ദാവെ ഉറപ്പുനല്‍കിയതായി മന്ത്രി അറിയിച്ചു. വനവല്‍ക്കരണ പരിപാടികള്‍ക്കായി 250 കോടി ഉള്‍പ്പെടെ 609.5 കോടി രൂപയുടെ സഹായത്തിനുള്ള നിവേദനം മന്ത്രി രാജു കേന്ദ്രത്തിന് സമര്‍പ്പിച്ചു.
നാഷനല്‍ ലൈവ് സ്റ്റോക്ക് മിഷന് സംസ്ഥാനതലത്തില്‍ തീരുമാനമെടുത്ത് നടപ്പാക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും മിഷന് 37.55 കോടിയും കന്നുകാലികളുടെ ആരോഗ്യ നിയന്ത്രണ പദ്ധതികള്‍ക്ക് 23.25 കോടിയും ലൈവ് സ്റ്റോക്ക് സെന്‍സസ് നടപ്പാക്കുന്നതിനായി 63.5 കോടി രൂപയും അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.  പശു വളര്‍ത്തല്‍ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ മുഖ്യവരുമാന മാര്‍ഗമായി ഉയര്‍ത്തുന്നതിനും 180 കോടിയുടെ സഹായവും തേടിയിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day