|    Oct 17 Tue, 2017 5:57 am
FLASH NEWS

പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

Published : 1st October 2017 | Posted By: fsq

 

മുക്കം: പരിസ്ഥിതി പ്രവര്‍ത്തകനെ ടിപ്പറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. മരഞ്ചാട്ടി പുതിയാട്ടുകുണ്ടില്‍ ബഷീര്‍ (49) ആണ് അക്രമത്തിനിരയായത്. ഇന്നലെ രാവിലെ പതിനൊന്നേ മുക്കാലോടെ മരഞ്ചാട്ടിബ തോട്ടുമുക്കം റോഡിലാണ് സംഭവം. വലത് കൈയും മുന്‍ പല്ലും തകര്‍ന്ന ബഷീര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. പൂനൂര്‍ പൊയില്‍ ഗ്രനൈറ്റ്‌സ് നിന്നു മെറ്റല്‍ കയറ്റി മരഞ്ചാട്ടി ഭാഗത്തേക്കു വന്ന ടിപ്പര്‍ ലോറി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായാണ് ബഷീര്‍ മുക്കം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. റോഡ് അരികിലൂടെ നടക്കുകയായിരുന്ന തന്നെ ടിപ്പര്‍ ലോറിയുടെ ഡോര്‍ തുറന്ന് ഇടിപ്പിച്ച് നിലത്ത്  വീഴ്ത്തിയ ശേഷം, ടിപ്പര്‍ ഉടമയും ഡ്രൈവറുമായ ശുഹൈബ് പറമ്പില്‍ എന്നയാള്‍  ജാക്കി ലിവര്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. പിറകെ വന്ന ടിപ്പര്‍ ലോറി ഡ്രൈവര്‍  വാഹനം ‘നിര്‍ത്തി ഇറങ്ങി തന്നെ മര്‍ദിക്കുന്നതിന്നായി ബലമായി പിടിച്ചു വച്ചു കൊടുക്കുകയും ചെയ്തതായും ബഷീര്‍ പറഞ്ഞു. വാഹനത്തിന്റെ ലിവറുകൊണ്ട് മര്‍ദനമേറ്റതിനാല്‍ വലത്തു കൈക് സാരമായി പരിക്കേറ്റു. വാഹനത്തിന്റെ ഡോ ര്‍ ശക്തിയില്‍ ഇടിപ്പിച്ചതിനെ തുടര്‍ന്ന് മുന്‍ നിരയിലെ പല്ലുകള്‍ക്ക് കേടു വന്നിട്ടുണ്ട്. ചുണ്ടിനും  സാരമായ പരിക്കുണ്ട്. അനധികൃത കരിങ്കല്‍ ഖനനത്തിനെതിരേ പരാതിയുമായി രംഗത്തിറങ്ങിയ ബഷീറിനെതിരെ ഇതിന് മുമ്പ് രണ്ട് തവണ ആക്രമണം നടന്നിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക