|    Oct 19 Thu, 2017 11:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പരിസ്ഥിതി ദുര്‍ബല പ്രദേശം: കേന്ദ്രം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി

Published : 16th July 2016 | Posted By: SMR

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി കണക്കാക്കി കേന്ദ്രത്തിന് നല്‍കിയ റിപോര്‍ട്ടില്‍ വന ഭൂമി ഉള്‍പ്പെടുത്തുകയും കൈയേറ്റ ഭൂമി ഒഴിവാക്കുകയും ചെയ്തിട്ടുണ്ടോയെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അറിയിക്കണമെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി സെക്രട്ടറി സത്യവാങ്മൂലം സമര്‍പിക്കണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാക്യഷ്ണന്‍, ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
അടുത്ത മാസം 18ന് മുമ്പ് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശം. കേരള സര്‍ക്കാരിന്റെ ബയോ ഡൈവേഴ്‌സിറ്റി ബോര്‍ഡ് 2015 ജൂലൈയില്‍ പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. 3200 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി ഒഴിവാക്കിയാണ് റിപോര്‍ട്ട് നല്‍കിയിരുന്നത്. ഇത് കൈയേറ്റക്കാരേസഹായിക്കാനാണെന്ന് ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശി ലാല്‍ കുര്യന്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക