|    Aug 18 Sat, 2018 8:23 am
FLASH NEWS

പരിസ്ഥിതി ദിനാചരണവും സൗജന്യ വ്യക്ഷത്തൈ വിതരണവും

Published : 4th June 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷന്റെ ആഭിമുഖ്യത്തില്‍ നാളെ പരിസ്ഥിതി ദിനാചരണവും ഡിവിഷന്‍ പരിധിയില്‍പ്പെട്ട സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യ വൃക്ഷത്തൈ വിതരണവും നടത്തും. വനംവകുപ്പിന്റെ സാമൂഹിക വനവല്‍ക്കരണ വിഭാഗവും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ കാഞ്ഞിരപ്പള്ളി സിവിഷന്‍തല ഉദ്ഘാടനം നാളെ രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആന്റോ ആന്റണി എംപി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ പരിസ്ഥിതിദിന സന്ദേശം നല്‍കും. സ്‌കൂള്‍ മാനേജര്‍ ഫാ.വര്‍ഗീസ് പിന്തിരിക്കല്‍ മുഖ്യപ്രഭാഷണം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss