|    Apr 22 Sun, 2018 10:42 am
FLASH NEWS

പരിസ്ഥിതി ദിനാചരണം; നാടെങ്ങും വൃക്ഷത്തൈ നടീല്‍

Published : 6th June 2016 | Posted By: SMR

കളമശ്ശേരി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കളമശ്ശേരി നഗരസഭാ പ്രദേശങ്ങളില്‍ നടന്ന പരിപാടികള്‍ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
എച്ച്എംടി ജങ്ഷനില്‍ വൈറ്റ് ടോപ്പ് റോഡിലെ മീഡിയനില്‍ മാധ്യമപ്രവര്‍ത്തകരും യുവജന കൂട്ടായ്മയും സംയുക്തമായി ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ നിര്‍വഹിച്ചു.
എച്ച്എംടി ജങ്ഷന്‍ മുതല്‍ പോളിടെക്‌നിക് വരെയുള്ള ഭാഗങ്ങളിലാണ് മീഡിയനില്‍ ചെടികള്‍ വച്ചുപിടിപ്പിച്ചത്. രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ റുഖിയ ജമാല്‍, വിമോള്‍ വര്‍ഗീസ്, നഗരസഭ കൗണ്‍സിലര്‍മാരായ എ എ പരീത്, എ ടി സി കുഞ്ഞുമോന്‍, യുവജന ക്ഷേമ ബോര്‍ഡ് അംഗം പി എം നജീബ്, കളമശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങളായ അബ്ദുല്‍ അസീസ്, മനാഫ് പുതുവായില്‍, കെ ബി അബ്ദുല്ല, യുവജന സംഘടനാ പ്രതിനിധികളായ എ കെ നിഷാദ്, റഫീഖ് തെക്കന്‍, കെ എ ഷെഫീഖ്, അന്‍വര്‍ ഞാക്കട, സിദ്ദിഖ് മൂലേപ്പാടം, വ്യാപാരി വ്യവസായി ഏകോപനസമിതി കളമശ്ശേരി യൂനിറ്റ് പ്രസിഡന്റ് സി എച്ച് അബ്ദുല്‍ അസീസ് തുടങ്ങി നിരവധി പേരാണ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചത്. വഴിയാത്രക്കാരും മറ്റു സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചെടികള്‍ വച്ചുപിടിപ്പിക്കുന്നതില്‍ പങ്കാളികളായി.
കളമശ്ശേരി ജനമൈത്രി പോലിസിന്റെ നേതൃത്വത്തില്‍ കളമശ്ശേരി പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ പരിസരശുചീകരണ പ്രവര്‍ത്തനങ്ങള്‍ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് സി ജെ മാര്‍ട്ടിന്റെ നേതൃത്വത്തില്‍ പോലിസ് ഉദ്യോഗസ്ഥരാണ് ആരോഗ്യ കേന്ദ്രത്തിന്റെ പരിസരം ശുചീകരിച്ചത്.
കളമശ്ശേരി നഗരസഭയിലെ മഴക്കാലപൂര്‍വ രോഗ പ്രതിരോധ കാംപയിന്‍ 2016 പരിപാടിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനാചരണം വി കെ ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഓര്‍മ മരം പദ്ധതി എന്ന പേരില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ ഗ്രൗണ്ടിനു ചുറ്റും വിവിധ ഫലവൃക്ഷങ്ങള്‍ നട്ടു. ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ ജെസ്സി പീറ്റര്‍ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ടി എസ് അബൂബക്കര്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ കെ ബഷീര്‍, റുഖിയ ജമാല്‍, വിമോള്‍ വര്‍ഗീസ്, സബീന ജബ്ബാര്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോര്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ മഹാരാജാസ് ആശുപത്രി വളപ്പില്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വൃക്ഷ തൈകള്‍ നട്ടു. ആഗോള താപനവും, കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പഠന ക്യാംപും നടത്തി. ചടങ്ങിനോടുബന്ധിച്ച് എംഎല്‍എ കെ ജെ മാക്‌സിക്ക് സ്വീകരണവും ഒരുക്കി.
കൗണ്‍സിലര്‍ വല്‍സല നിരീഷ്, കൊച്ചി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ് സന്തോഷ് കുമാര്‍, സ്വാതന്ത്ര്യ സമര സേനാനി മൂലങ്കഴി ഭാസ്‌ക്കരന്‍, സി എസ് ജോസഫ് സംസാരിച്ചു. ചക്കാമാടം റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണ ചടങ്ങ് കെ ജെ മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ എച്ച് താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ശ്യാമള ശ്രീധര പ്രഭു, മട്ടാഞ്ചേരി അസി. പോലിസ് കമ്മീഷണര്‍ അനിരുദ്ധന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സാബു, സബ്ബ് ഇന്‍സ്‌പെക്ടര്‍ ജോഷി, സാഹിത്യകാരന്‍ എന്‍ കെ എ ലത്തീഫ്, റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി ബെറ്റ്‌സി ബ്ലസി സംസാരിച്ചു.
പറവൂര്‍: പരിസ്ഥിതി ദിനാചരണത്തിനു തുടക്കംകുറിച്ച് നഗര,ഗ്രാമ വ്യത്യാസമില്ലാതെ വൃക്ഷത്തൈ നടീലും വിതരണവും നടന്നു. ഇതോടനുബന്ധിച്ച് വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസും സെമിനാറുകളും സംഘടിപ്പിച്ചു. നഗരസഭയുടെ ആഭിമുഖ്യത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനായി ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യും.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടവും പരിസ്ഥിതി ദിനാചരണവും നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രദീപ് തോപ്പില്‍ അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി വി നിഥിന്‍, വി എ പ്രഭാവതി, ഡെന്നി തോമസ്, ജലജ രവീന്ദ്രന്‍ സംസാരിച്ചു. ലൈസന്‍സ്ഡ് എന്‍ജിനീയേഴ്‌സ് ആന്റ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്‍ ലെന്‍സ്‌ഫെഡ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണവും നടീലും നടത്തി.
മരട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മരട് പോലിസ് സ്‌റ്റേഷന്റെ ആഭിമുഖ്യത്തില്‍ മരട് മാങ്കായില്‍ സ്‌കൂളും പരിസരവും വൃത്തിയാക്കുകയും വൃക്ഷത്തൈ നടുകയും ചെയ്തു.
തൃപ്പൂണിത്തുറ എംഎല്‍എ അഡ്വ. എം സ്വരാജ് രാവിലെ 8ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നടുകയും ചെയ്തു. ചടങ്ങില്‍ മരട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കെ എ ദേവസ്സി, സൗത്ത് സി ഐ ചന്ദ്രഭാനു, മരട് എസ്‌ഐ സുജാതന്‍ പിള്ള, ഹെഡ്മിസ്ട്രസ് ഷീല എം പൗലോസ്, പിടിഎ പ്രസിഡന്റ് മധുസൂദനന്‍ എന്നിവരും മരട് സ്റ്റേഷനിലെ മുപ്പതോളം പോലിസുകാരും റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങളും ടീച്ചര്‍മാരും അംബുജാക്ഷന്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ട്രെയിനിങ് സെന്ററിലെ കുട്ടികളും പങ്കെടുത്തു.
മരട്: ലോക പരിസ്ഥിതി ദിനത്തില്‍ എസ്ഡിപിഐ നെട്ടൂര്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നെട്ടൂര്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയ്ക്ക് സമീപം വൃക്ഷ തൈ നട്ടു. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി നഹാസ് ആബിദ്ദീന്‍ തൈ നട്ടു. മനാഫ് കൊച്ചി, ഉസ്മാന്‍ പള്ളുരുത്തി, സഹല്‍ ഹംസ, ഷാനിദ് ഹംസ, റജീബ്, നാസിര്‍, നിയാസ് മുഹമ്മദാലി, റിയാസ് മുഹമ്മദാലി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss