|    Feb 28 Tue, 2017 1:52 am
FLASH NEWS

പരിസ്ഥിതി ആഘാത നിര്‍ണയ സമിതി പ്രഥമയോഗം ചേര്‍ന്നു; ഖനനാനുമതിക്കു ഓണ്‍ലൈന്‍ സംവിധാനം

Published : 26th November 2016 | Posted By: SMR

തൃശൂര്‍: അഞ്ച് ഹെക്ടറില്‍ താഴെ ഭുമിയില്‍ നിന്ന് മണ്ണ്, കളിമണ്ണ്, വെട്ടുകല്ല്, പാറ എന്നിവ ഖനനം ചെയ്യുന്നതിന് അനുമതി നല്‍കുന്നതിന് രൂപീകരിച്ച ജില്ലാ തല പരിസ്ഥിതി ആഘാത നിര്‍ണ്ണയ അതോറിട്ടിയുടെ  പ്രഥമയോഗം കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു. ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അധ്യക്ഷനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മെമ്പര്‍ സെക്രട്ടറിയുമായ നാലംഗ സമിതിയാണ് പരിസ്ഥിതി ആഘാത നിര്‍ണ്ണയത്തിന് രൂപീകരിച്ചിട്ടുളളത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. കെ സി ചാക്കോയാണ് സമിതിയിലെ വിദഗ്ധാംഗം. തൃശൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ അംഗമാണ്.കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുളള സമിതികള്‍ ഖനനാനുമതിക്കുളള അപേക്ഷ പരിശോധിച്ച് തീരുമാനം കൈക്കൊളളും. ഖനനം കൊണ്ടുണ്ടാകുന്ന പരിസ്ഥിതി ആഘാതം വിലയിരുത്തുന്നതിനും പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിനും വെവ്വേറെ ജില്ലാ സമിതികള്‍ രൂപീകരിക്കണമെന്ന കേന്ദ്രനിര്‍ദ്ദേശപ്രകാരമാണ് പുതിയ സമിതികള്‍ രൂപീകരിച്ചിട്ടുളളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ലി്ശീൃിാലിരേഹലമൃമിരല.ിശര.ശി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day