|    Jan 22 Sun, 2017 1:41 pm
FLASH NEWS

പരിസ്ഥിതി ആഘാതം; കള്ളമലയിലെ കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ്

Published : 19th August 2016 | Posted By: SMR

പാലക്കാട്: അട്ടപ്പാടി കള്ളമലയില്‍ ഭുഗര്‍ഭ ചൂഷണം നടത്തുന്ന ജെ ജെ മിനറല്‍ വാട്ടര്‍ കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കല്കടറുടെ ഉത്തരവ്.
പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനവും ഭൂഗര്‍ഭ ജല ചൂഷണവും നടത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് നേരത്തെ മെമ്മോ നല്‍കിയിരുന്നുവെങ്കിലും കമ്പനി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ മരവിപ്പിക്കുകയായിരുന്നു.
ഇതിനെതിരേ സര്‍ക്കാര്‍ അപ്പില്‍ നല്‍കിയതിനെ തുടര്‍ന്ന് ഭൂജല വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമെങ്കില്‍ സ്ഥല പരിശോധന നടത്തി ജില്ലാകല്കടര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഇതിനെ തുടര്‍ന്ന് സൈലന്റ് വാലിയുടെ ബഫര്‍ സോണിനോട് സമീപം പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം ഗുരുതരമായ പരിസ്ഥിതി ആഘാതത്തിന് പുറമെ സമീപപ്രദേശത്ത് കുടിവെള്ളക്ഷാമത്തിനിടയാക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജില്ലാകല്കടര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക