|    Jan 22 Sun, 2017 9:26 am
FLASH NEWS

പരിസ്ഥിതിസൗഹൃദ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും: മന്ത്രി ജയരാജന്‍

Published : 18th July 2016 | Posted By: SMR

കൊച്ചി: വ്യവസായികളെ നിക്ഷേപകരാക്കി പരിസ്ഥിതി സൗഹൃദ വ്യവസായ സംരംഭങ്ങളാരംഭിക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക ഖനന മേഖലയ്ക്ക് പ്രാധാന്യം നല്‍കിയുള്ള വ്യവസായങ്ങള്‍ക്കാവും പ്രാധാന്യം നല്‍കുക. പരിസ്ഥിതി മലിനീകരണത്തെ ചെറുക്കാന്‍ ആധുനിക സാധ്യതകളെ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോളജ് തലത്തില്‍ ഇന്‍കുബേഷന്‍ സെന്ററുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിലൂടെ പരിചയ സമ്പന്നതയോടെ വ്യവസായ രംഗത്തേക്ക് കടന്നുവരാന്‍ യുവാക്കള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വ്യവസായങ്ങള്‍ ആരംഭിക്കാന്‍ കാലതാമസം നേരിടേണ്ടി വരും. ഏതുതരം വ്യവസായ സംരംഭം ആരംഭിക്കാനും സര്‍ക്കാര്‍ സഹായം അനുവദിക്കും. പുതിയ അപേക്ഷകന് അപേക്ഷ നല്‍കി ഒരു മാസത്തിനകം അനുകൂലനിലപാട് എടുക്കാന്‍ കഴിയുന്ന തരത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞു.
കേരളം ഉപഭോക്തൃ സമൂഹം എന്നാണ് അറിയപ്പെടുന്നത്. ഇത് ഉല്‍പാദക സംസ്ഥാനം എന്ന നിലയിലേക്ക് വ്യാപാരികള്‍ ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആഭ്യന്തര വിദേശ വിപണികളില്‍ കേരളീയ ഉല്‍പന്നങ്ങളെത്തിക്കാന്‍ സാധിക്കണം. ഇതില്‍ തന്നെ യൂറോപ്യന്‍ വിപണി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി ഉടനടി നടപ്പാക്കും. സൗരോര്‍ജം പ്രയോജനപ്പെടുത്തി വൈദ്യുതി ഉല്‍പാദിപ്പിക്കാനും ഓരോ ജില്ലകളിലായി സൗരോര്‍ജം പ്രയോജനപ്പെടുത്താനുമുള്ള പദ്ധതികള്‍ നടപ്പാക്കും. കിന്‍ഫ്രയും കെഎസ്‌ഐഡിസിയുമായി സഹകരിച്ച് വ്യവസായ സംരംഭകര്‍ക്ക് ഭൂമി നല്‍കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന വൈസ് പ്രസിഡന്റും എംഎല്‍എയുമായ വി കെ സി മമ്മദ്‌കോയ, കെ ആന്‍സലന്‍ എംഎല്‍എ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.—————————
— മാര്‍ യോഹന്നാന്‍ യോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു, സംഘാടകസമിതി ചെയര്‍മാന്‍ എന്‍ സി മോഹനന്‍, ഗോകുലം ഗ്രൂപ്പ് എംഡി ഗോകുലം ഗോപാലന്‍, ഡോ. സെബാസ്റ്റിയന്‍ പോള്‍, കെസിഎ പ്രസിഡന്റ് പി സി മാത്യു, മാതൃഭൂമി എഡിറ്റര്‍ പി വി ചന്ദ്രന്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക