|    Nov 18 Sat, 2017 10:09 am

പരിസ്ഥിതിലോല പ്രദേശം: സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ ഉറപ്പുപാലിക്കണം- രമേശ് ചെന്നിത്തല

Published : 17th November 2016 | Posted By: SMR

റാന്നി: സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ കേരളത്തിലെ 123 വില്ലേജുകളും പരിസ്ഥിതിലോലമാണെന്ന സത്യവാങ്മൂലം പിന്‍വലിക്കുമെന്ന് നിയമസഭയില്‍ നല്‍കിയ ഉറപ്പുപാലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനവാസ കാര്‍ഷിക മേഖലകളെ പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ചാത്തന്‍തറയില്‍ നടന്ന ജനകീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ഇതിനായി നടത്തുന്ന സമരങ്ങള്‍ക്ക് യുഡിഎഫും പ്രതിപക്ഷവും ഒപ്പമുണ്ടാവും. നിയമസഭയില്‍ സണ്ണിതോമസ് എംഎല്‍എ നല്‍കിയ സബ്മിഷനിലാണ് സത്യവാങ്മൂലം പി ന്‍വലിക്കുമെന്ന് ഉറപ്പു നല്‍കിയത്. ഇപ്പോള്‍ മുഖ്യമന്ത്രിയും വനംമന്ത്രിയും ഇതേപ്പറ്റി ചോദിക്കുമ്പോള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായി ചെമ്പന്‍മുടിമലയില്‍ പ്രവര്‍ത്തിക്കുന്നതുപോലെയുള്ള ക്വാറികള്‍ നിരോധിക്കുവാനാണ് നടപടികളുണ്ടാവേണ്ടതെന്നും പ്രതിപക്ഷ നേതാവു പറഞ്ഞു.യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു. പി മോഹന്‍രാജ്, കെ ഇ അബ്ദുല്‍ റഹ്്മാന്‍ , ജോസഫ് കുര്യാക്കോസ്, സലീം പി ചാക്കോ, ജയവര്‍മ്മ, ലിജു ജോര്‍ജ്, റിങ്കു ചെറിയാന്‍, തോമസ് അലക്‌സ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക