|    Nov 19 Mon, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പരിസ്ഥിതിലോല പ്രദേശം: രാഷ്ട്രപതിക്കു ചെന്നിത്തല നിവേദനം നല്‍കി

Published : 7th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പരിസ്ഥിതിലോല പ്രദേശം സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച കരട് വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ അന്തിമ വിജ്ഞാപനവും പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്‍കി.
നിയമസഭയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിക്കിടെയാണു നിവേദനം നല്‍കിയത്. കസ്തൂരിരംഗന്‍ റിപോര്‍ട്ട് അനുസരിച്ച് കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതലോല പ്രദേശങ്ങളായി കണ്ടെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന അനുസരിച്ച് കൃഷിയിടങ്ങള്‍, തോട്ടങ്ങള്‍, വാസസ്ഥലങ്ങള്‍ എന്നിവയെ ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാണു കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. പക്ഷേ, ഒരേ വില്ലേജില്‍ പരിസ്ഥിതിലോല പ്രദേശവും അല്ലാത്ത പ്രദേശവും ഉള്‍ക്കൊള്ളുന്നതിനെ കേന്ദ്രം എതിര്‍ക്കുകയാണ്. പരിസ്ഥിതിലോല പ്രദേശമാണോ എന്നു നിര്‍ണയിക്കുന്നതിനു കസ്തൂരി രംഗന്‍ റിപോര്‍ട്ടില്‍ ഒരു വില്ലേജിനെ ഒരൊറ്റ യൂനിറ്റായി കണക്കാക്കുന്നു എന്നതാണു കാരണമായി പറയുന്നത്.
പക്ഷേ ഈ 123 വില്ലേജുകളിലും തോട്ടങ്ങളും കൃഷിയിടങ്ങളും വാസസ്ഥലങ്ങളും ഉള്‍പ്പെടുന്നതിനാല്‍ കേരളത്തിന് ഈ മാനദണ്ഡം പ്രായോഗികമല്ല. മാത്രമല്ല കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ ജനസംഖ്യ ചതുരശ്ര കിലോമീറ്ററിന് 100 കഴിയുകയാണെങ്കില്‍ അവയെ ഇഎസ്എയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളത്തിലെ ഈ 123 വില്ലേജുകളിലും ജനസംഖ്യ ഈ തോതിലും കൂടുതലുമാണ്. ഈ സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ നിലപാട് കസ്തൂരിരംഗന്‍ റിപോര്‍ട്ടിന് അനുസൃതമല്ല. അതിനാല്‍ കരടു വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ അന്തിമ വിജ്ഞാപനവും പുറപ്പെടുവിക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss