|    Jun 25 Mon, 2018 7:30 pm
FLASH NEWS
Home   >  Sports  >  Cricket  >  

പരിസ്ഥിതിയെ സംരക്ഷിക്കൂ; സന്ദേശം നല്‍കാന്‍ പച്ച ജേഴ്‌സിയണിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

Published : 7th May 2017 | Posted By: ev sports


ബംഗളൂരു: ഐപിഎല്ലിന്റെ 10ാം സീസണില്‍ തോല്‍വികളുടെ തുടര്‍ക്കഥ മാത്രമാണ് ബംഗളൂരുവിന് പറയാനുള്ളത്. ടൂര്‍മെന്റിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ച ബംഗളൂരു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മല്‍സരത്തിനിറങ്ങിയത് പച്ച ജേഴ്‌സിയണിഞ്ഞാണ്. വെറുതെ അണിഞ്ഞതല്ല പ്രകൃതിയോടുള്ള ചൂഷണത്തിനെതിരേ പ്രതികരിച്ച് പ്രകൃതിയെ സംരക്ഷിക്കൂ എന്ന് സന്ദേശം നല്‍കുന്നതിനാണ് ബംഗളൂരു പച്ച ജേഴ്‌സിയണിഞ്ഞത്. കൊല്‍ക്കത്തയ്‌ക്കെതിരായ മല്‍സരം മഴമൂലം തടസപ്പെട്ടിരിക്കുകയാണ്. 14.1 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 3 വിക്കറ്റിന് 100 എന്ന നിലയിലാണ് ബംഗളൂരു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss