|    May 23 Tue, 2017 2:35 pm
FLASH NEWS

പരിഷ്‌ക്കരണം ഫലപ്രദമാവുന്നില്ല; കുരുക്കഴിയാതെ ആലപ്പുഴ നഗരം

Published : 26th September 2016 | Posted By: SMR

ആലപ്പുഴ: ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ ഫലപ്രദമാവാത്തതിനാല്‍  നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിയുന്നില്ല. രാവിലെയും വൈകിട്ടും നഗരത്തിലെ നിരത്തുകളിലൂടെ കാല്‍നടയാത്രപോലും ദുഷ്‌കരമായി. മിക്കയിടങ്ങളിലും ട്രാഫിക് പൊലീസിന്റെ സേവനവും ആവശ്യത്തിന് ലഭ്യമാവുന്നില്ല. ചങ്ങനാശേരി ജങ്ഷന്‍, വലിയചുടുകാട് ജങ്ഷന്‍, ജനറല്‍ ആശുപത്രി ജങ്ഷന്‍, ഇരുമ്പുപാലം, കല്ലുപാലം, വൈഎംസിഎ ജങ്ഷന്‍, ജില്ലാക്കോടതിപാലം, പവര്‍ഹൗസ് പാലം തുടങ്ങിയ സ്ഥലങ്ങളില്‍ രൂപംകൊള്ളുന്ന ഗതാഗതക്കുരുക്കുകളാണ് നഗരത്തെ നിശ്ചലമാക്കുന്നത്.
വീതികുറവെങ്കിലും വണ്‍വേ ആക്കാന്‍ കഴിയുന്ന പല റോഡുകളും നഗരത്തിലുണ്ട്. എന്നാല്‍ ഇതൊന്നും ഫലപ്രദമായി വിനിയോഗിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല.തെക്ക് നഗരാതിര്‍ത്തിയായ കളര്‍കോട് മുതല്‍ വടക്ക് നഗരാതിര്‍ത്തിയായ തുമ്പോളിവരെ കാല്‍നടയായി പോകാന്‍ വേണ്ടിവരുന്നത് ഏറിയാല്‍ മുക്കാല്‍മണിക്കൂര്‍.
ഈ ദൂരം നഗരത്തിലൂടെ വാഹനത്തില്‍ യാത്രചെയ്യാന്‍ കുറഞ്ഞത് ഒന്നരമണിക്കൂര്‍ വേണം.വാഹനങ്ങളുടെ പെരുപ്പവും അതനുസരിച്ച് റോഡ് വികസനം ഉണ്ടാകാത്തതുമാണ് ഗതാഗതക്കുരുക്കിന് കാരണം.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഫലപ്രദമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ആര്‍ടി അധികൃതര്‍ക്കോ ട്രാഫിക് പൊലീസിനോ ജില്ലാ അധികൃതര്‍ക്കോ കഴിയുന്നില്ല. പ്രതിഷേധം ശക്തമാകുമ്പോഴും ട്രാഫിക് പരിഷ്‌കാരം എന്ന പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടുകയും ദിവസങ്ങള്‍ക്കുള്ളില്‍ അത് മാറ്റുകയുമാണ് നിലവില്‍ ട്രാഫിക് പൊലീസിന്റെ രീതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day