|    Sep 26 Tue, 2017 11:25 am
Home   >  Todays Paper  >  Page 5  >  

പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല: കാനം രാജേന്ദ്രന്‍

Published : 26th November 2016 | Posted By: SMR

ആലപ്പുഴ: മാവോവാദികളെ ഇല്ലായ്മ ചെയ്യുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ച നടപടിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ 40ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ആലപ്പുഴ ടി വി തോമസ് സ്മാരക ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കുന്നത് ശരിയായ രാഷ്ട്രീയമല്ല. അഭിപ്രായം പറയുന്ന മാവോവാദി—കളെ വെടിവച്ചു കൊല്ലാന്‍ ആര്‍ക്കാണ് അവകാശമെന്നും അദ്ദേഹം ചോദിച്ചു. ആദിവാസികള്‍ക്കിടയിലും പട്ടികവിഭാഗങ്ങള്‍ക്കിടയിലും പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്.
അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ നല്ലതാണോ ചീത്തയാണോയെന്ന് പരിശോധിക്കുകയാണു വേണ്ടത്. കേരളത്തില്‍ മാവോവാദി—കള്‍ക്കെതിരേ ഇനി വെടിവയ്പ് ആവര്‍ത്തിക്കരുതെന്നു സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക