|    Jan 17 Tue, 2017 8:18 am
FLASH NEWS

പരിശ്രമങ്ങള്‍ക്കൊടുവില്‍ ഗീത ഡല്‍ഹിയില്‍ എത്തി

Published : 26th October 2015 | Posted By: G.A.G

ന്യൂഡല്‍ഹി: 15 കൊല്ലംമുമ്പ് പാകിസ്താനില്‍ എത്തപ്പെട്ട ഇന്ത്യന്‍ യുവതി ഗീത ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നു രാവിലെ 10.45 ഓടെയാണ് പാകിസ്താന്‍ ഇന്റര്‍നാഷണലിന്റെ വിമാനത്തില്‍ ഇവര്‍ ഡല്‍ഹിവിമാനത്താവളത്തില്‍ എത്തിയത്. 23 കാരിയായ ഗീത അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും.  ഊമയും ബധിരയുമായ ഗീതയുടെ ഡി.എന്‍.എ. പരിശോധന നടത്തി ഫലം അനുകൂലമാണെങ്കില്‍ മാത്രമേ ബന്ധുക്കള്‍ക്ക്്് കൈമാറുകയുള്ളു. അല്ലാത്തപക്ഷം സര്‍ക്കാര്‍ നിയോഗിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിനായിരിക്കും ഇവരുടെ സംരക്ഷണച്ചുമതല. പാകിസ്താനില്‍ സന്നദ്ധസംഘടനയായ എദി ഫൗണ്ടേഷന്റെ സംരക്ഷണയിലായിരുന്നു ഗീത

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക