|    Oct 24 Wed, 2018 1:45 am
FLASH NEWS

പരിശോധിക്കുന്നതിനിടെ ഡോക്ടറെ അസഭ്യം പറഞ്ഞ രോഗി അറസ്റ്റില്‍

Published : 7th September 2017 | Posted By: fsq

 

ആര്‍പ്പൂക്കര: പരിശോധിച്ചുകൊണ്ടിരിക്കെ ഡോക്ടറെ അസഭ്യം പറയുകയും ചവിട്ടുകയും ചെയ്ത യുവാവായ രോഗിയെ അറസ്റ്റ് ചെയ്തു. തിരുവോണ ദിവസം രാത്രി 1.30ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. ജനറല്‍ സര്‍ജറിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പി ജി വിഭാഗം ഡോക്ടറാണ് പരാതിക്കാരന്‍. ചേര്‍ത്തല വയലാര്‍ സ്വദേശി സച്ചിനെതിരേയാണ് (18) പരാതി. തിങ്കളാഴ്ച രാത്രി വാഹന അപകടത്തില്‍പ്പെട്ട സച്ചിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്. അത്യാഹിത വിഭാഗത്തിലെ പ്രാഥമിക പരിശോധനക്കു ശേഷം തലയ്ക്ക് പരിക്കേറ്റതിനാല്‍ സച്ചിനെ പ്രത്യേക ചികില്‍സാ പരിശോധന മുറിയിലേക്ക് മാറ്റി. അവിടെ പി ജി ഡോക്ടറെത്തി രോഗിയെ നോക്കുന്നതിനിടയില്‍ രോഗിയുടെ കൂടെയെത്തിയ അനന്ദു (22) ഡോക്ടറെ അസഭ്യം പറഞ്ഞു. നിയന്ത്രണാധീനമായപ്പോള്‍ ജീവനക്കാരെത്തി അനന്ദുവിനെ മുറിയില്‍ നിന്ന് പുറത്താക്കിയ ശേഷം ഡോക്ടര്‍ വീണ്ടും രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കേ രോഗിയും അസഭ്യം പറയുകയും ഡോക്ടറെ ചവിട്ടുകയും ചെയ്തു. ചവിട്ടുകൊണ്ട് വീഴാന്‍ തുടങ്ങിയ  ഡോക്ടറെ മറ്റ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ചേര്‍ന്ന് പിടിച്ചതിനാല്‍ താഴെ വീണില്ല. തുടര്‍ന്ന് സി ടി സ്‌കാനിങിനു നിര്‍ദേശിക്കുകയും 14ാം വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഡോക്ടര്‍ സച്ചിനെതിരേ രേഖാമൂലം പരാതി നല്‍കി. ഉടന്‍ ഡ്യൂട്ടിലുണ്ടായിരുന്ന സിപിഒ നിസാറും ഹോം ഗാര്‍ഡ് ടോമിയും ചേര്‍ന്ന് അസഭ്യം പറഞ്ഞു കൊണ്ടിരുന്ന അനനന്ദുവിനെ പിടികൂടി സ്റ്റേഷനിലെത്തിച്ചു. എന്നാല്‍ സച്ചിനെതിരെയാണ് പരാതി എന്നതിനാല്‍ അനന്ദുവിനെ വിട്ടയച്ചു. സച്ചിനെ ഡിസ്ചാര്‍ജ് ചെയ്ത ശേഷം കേസെടുക്കാമെന്ന ഉറപ്പിലാണ് വിട്ടയച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ഡിസ്ചാര്‍ജ് ചെയ്ത ഉടന്‍ ഗാന്ധിനഗര്‍ പോലിസ് എത്തിയ സച്ചിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss