|    Mar 24 Fri, 2017 1:29 am
FLASH NEWS

പരിശോധനകളില്ലാതെ അതിര്‍ത്തി ചെക് പോസ്റ്റ്

Published : 20th March 2017 | Posted By: fsq

 

കൊല്ലങ്കോട്: അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ വാണിജ്യനികുതി വകുപ്പ് പരിശോധന കേന്ദ്രം ഗോവിന്ദാപുരത്ത് ഉണ്ടായിട്ടും കള്ളക്കടത്ത് വാഹനങ്ങള്‍ ചെക് പോസ്റ്റിലൂടെ നിയന്ത്രണമില്ലാതെ കടന്നു പോകുന്നതായി പരാതി. വാഹനം പരിശോധന നടത്തി പിഴയിടേണ്ട ഉദ്യോഗസ്ഥര്‍ കൈമടക്ക് വാങ്ങി വാഹനം കടന്നു പോകാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയാണ്. ഇവരെ സഹായിക്കാന്‍ കൃത്രിമ ബില്‍ ഉണ്ടാക്കി വാഹനങ്ങള്‍ക്ക് നല്‍കുന്ന സംഘവും ചെക്ക് പോസ്റ്റിന് സമീപത്തായി നിലകൊള്ളുന്നു. ഈ രണ്ടു വിഭാഗക്കാരുടെയും ഒത്താശയോടെയാണ് നികുതി വെട്ടിച്ച് വാഹനങ്ങള്‍ ചെക് പോസ്റ്റിലൂടെ കടന്നുപോകുന്നത്. ഇന്നലെ രാവിലെ ആറ് മണിക്ക് കൊല്ലങ്കോട് പോലിസ് നടത്തിയ വാഹന പരിശോധനയില്‍ ചെക് പോസ്റ്റ് വഴി വന്ന മിനിലോറി മതിയായ രേഖകള്‍ ഇല്ലാതെയും അമിതഭാരം കയറ്റിയ നിലയില്‍ വാഹനത്തെ ബംഗ്ലാവ് മേട്ടില്‍ വച്ച് പിടികൂടിയിരുന്നു. വാണിജ്യ വകുപ്പ് ഇന്റലിജന്‍സ് സ്‌ക്വാഡ് 2 ന് കൈമാറി 41600 രൂപ പിഴ ഈടാക്കി. ഗോവിന്ദാപുരത്ത് വാണിജ്യ വകുപ്പ് ചെക് പോസ്റ്റിന് സമീപത്തായിരുന്നു എക്‌സൈസ് വകുപ്പ്, കൊല്ലങ്കോട് പോലിസിന്റെ ഔട്ട് പോസ്റ്റ് എന്നിവ പരിശോധനയ്ക്കുണ്ടായിരുന്നത്. മാസങ്ങള്‍ക്ക് മുമ്പേ എക്‌സൈസ് വകുപ്പിന് കണ്ടയിനര്‍ ക്യാപ് നല്‍കി നിലവിലുള്ള സ്ഥലത്തു നിന്നും അര കിലോമീറ്റര്‍ മാറ്റി സ്ഥാപിച്ചു. പോലിസിന് നില്‍ക്കുവാനോ ഇരിക്കുവാനോ സൗകര്യമില്ലാത്ത ഗോവിന്ദാപുരം പാലത്തിന് സമീപം മാറ്റി സ്ഥാപിച്ചു. വെയിലത്തും മഴ വന്നാലും സ്വകാര്യ പീടികയുടെ മുന്നില്‍ നില്‍ക്കേണ്ട സ്ഥിതിയാണ് പോലിസിനുള്ളത്. ഈ രണ്ടു വകുപ്പുകളും വാണിജ്യ വകുപ്പ് പരിശോധന വിഭാഗത്തിന്റെ കെട്ടിടത്തില്‍ നിന്നും മാറിയതോടെ കള്ളക്കടത്ത് വാഹനങ്ങള്‍ക്ക് വ്യാജബില്‍ നല്‍കി കടത്തിവിടുന്ന സംഘവും ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരും ഒരുമിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ലക്ഷങ്ങളാണ്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക