|    Nov 18 Sat, 2017 4:00 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ചു കയറി താരത്തിന് പരിക്ക്

Published : 1st November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: അമ്പെയ്ത്ത് പരിശീലനത്തിനിടെ അമ്പ് കഴുത്തില്‍ തുളച്ച് കയറി 14 വയസ്സുകാരി ആര്‍ച്ചറി താരത്തിന് ഗുരുതര പരിക്ക്. പരിശീലനം നടത്തുന്നതിനിടെ ഫസില ഖാന്റെ കഴുത്തില്‍ അമ്പ് തറച്ചെങ്കിലും ശ്വാസനാളത്തിലേക്കെത്താതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് സായ് ഡയറക്ടര്‍ എം എസ് ഗോയിന്ദി പറഞ്ഞു. ഫസില  അപകട നില തരണം ചെയ്‌തെന്നും ഗോയിന്ദി കൂട്ടിച്ചേര്‍ത്തു. ടാര്‍ജറ്റ് ബോര്‍ഡിന് അപ്പുറത്ത് വിശ്രമത്തിലിരുന്നപ്പോഴാണ് ഉന്നം തെറ്റിയെത്തിയ അമ്പ് ഫസിലയുടെ കഴുത്തില്‍ തളച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക